അർണബ് ഗോസ്വാമിയ്ക്കെതിരെ മൂന്നാഴ്ചത്തേക്ക് നടപടി വേണ്ട, അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുന്നാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ജമ്മു- കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ അർണബിനെതിരെ ഫയൽ ചെയ്ത എഫ്.ഐ.ആറുകളിലെ നടപടികളാണ് സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞത്.
അർണബിനെതിരെ അടിയന്തിരമായി നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്നാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം. വെള്ളിയാഴ്ച മുതൽ മൂന്നാഴ്ചത്തേക്ക് വിചാരണക്കോടതിയിലോ ഹൈക്കോടതിയിലോ മുൻകൂട്ടി ജാമ്യാപേക്ഷ സമർപ്പിക്കാൻ അനുവദിക്കണം. അർണബ് അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
പല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതാകവുമായി ബന്ധപ്പെട്ട് നടത്തിയ ഏപ്രിൽ 21 ന് നടന്ന ടെലിവിഷന്‍ സംവാദ പരിപാടിയ്‌ക്കെതിരെയുള്ള എഫ്‌ഐആറുകളുമായി ബന്ധപ്പെട്ടാണ് നടപടി. സംവാദ പരിപാടിക്ക് പിന്നാലെ ബുധനാഴ്ച രാത്രി അര്‍ണബിനും ഭാര്യയ്ക്കും നേരെ മുംബൈയില്‍ വച്ച് ആക്രമണം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ സംസാരിച്ചതിന് തന്നെ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചെന്നും സോണിയ ഗാന്ധിയാണ് 'ഗുണ്ട'കളെ അയച്ചതെന്നും ഗോസ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ ഗോസ്വാമിയുടെ ആരോപണം തട്ടിപ്പാണ് എന്നാണ് എതിരാളികള്‍ അവകാശപ്പെടുന്നത്.
https://www.facebook.com/Malayalivartha

























