ജമ്മു കാഷ്മീരിലെ പുല്‍വാമ ജില്ലയില്‍ മൂന്നു ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു...

ജമ്മു കാഷ്മീരിലെ പുല്‍വാമ ജില്ലയില്‍ മൂന്നു ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ അവാന്തിപോറയിലെ ഗോറിപോറ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഉണ്ടെന്ന് സംശയിക്കുന്നതിനാല്‍ തെരച്ചില്‍ തുടരുകയാണെന്നും ജമ്മു കാഷ്മീര്‍ പോലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha























