ലോക്ക് ഡൗണിലൂടെ രോഗവ്യാപനം തടയാനായെന്ന് കേന്ദ്രസര്‍ക്കാര്‍

രോഗവ്യാപനം ഫലപ്രദമായി തടയാന്‍ ലോക്ഡൗണിന് കഴിഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. ഇല്ലെങ്കില്‍ ഇപ്പോള്‍ ഒരു ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേനെയെന്നും വ്യക്തമാക്കി. അതേസമയം, ലോക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ രാജ്യത്ത് 8 ലക്ഷത്തില്‍പരം കോവിഡ് കേസുകള്‍ ഉണ്ടാകുമായിരുന്നുവെന്ന് ഐസിഎംആറിനെ ഉദ്ധരിച്ചു വിദേശകാര്യ മന്ത്രാലയം മുന്‍പു നടത്തിയ നിരീക്ഷണവുമായി പൊരുത്തപ്പെടുന്നതല്ല ഇപ്പോഴത്തെ കണക്ക്.
ഏപ്രില്‍ 6-ലെ കണക്കനുസരിച്ച് രോഗം ഇരട്ടിക്കുന്നത് 4.2 ദിവസം കൂടുമ്പോഴായിരുന്നു; മാര്‍ച്ചില്‍ 3 ദിവസം കൂടുമ്പോഴും. ഇന്ത്യയില്‍ ഇപ്പോള്‍ രോഗം ഇരട്ടിക്കുന്നത് 10 ദിവസം കൂടുമ്പോഴാണ് എന്ന സ്ഥിതിയില്‍ ആയിട്ടുണ്ട്.
ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിന്റെ (എന്‍സിഡിസി) നിരീക്ഷണത്തില്‍ ഇപ്പോഴുള്ളത് 9.45 ലക്ഷം പേരാണ് . സമൂഹവ്യാപനം ഉണ്ടോയെന്നു പരിശോധിക്കാന്‍ സംസ്ഥാന, ജില്ലാ തലത്തില്‍ പ്രത്യേക നിരീക്ഷണ സംവിധാനമുണ്ടെന്ന് എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജിത് കുമാര്‍ സിങ് പറഞ്ഞു. ജില്ലകളില്‍നിന്നുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ എത്താന്‍ സംവിധാനമുണ്ട്. ആശുപത്രി സൗകര്യം, കിടക്കകള്‍, വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരവും അറിയാം.
കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത 3 പുതിയ ജില്ലകള്‍ കൂടിയായി; ഇപ്പോള്‍ ആകെ 15 ജില്ലകള്‍. രണ്ടാഴ്ചയ്ക്കിടെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകള്‍ 80.
രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സ്ഥിതിയോ രഹസ്യവ്യാപനമോ ഇല്ല. കോവിഡ് നിയന്ത്രണവിധേയമാണ്. നിലവിലെ സ്ഥിതിക്ക് യോജിച്ച വിധം പരിശോധന നടക്കുന്നുണ്ട്. അവസ്ഥ മാറിയാല്‍ പരിശോധനാ രീതിയിലും മാറ്റം കൊണ്ടുവരുമെന്ന് ശാക്തീകരണ സമിതി അധ്യക്ഷനും നിതി ആയോഗ് അംഗവും ആയ ഡോ. വി.കെ. പോള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























