'കടുകെണ്ണ മൂക്കിലൊഴിച്ചാൽ കൊറോണ വയറ്റിലെത്തി ആസിഡുമായി ചേര്‍ന്ന് ചത്തുപോകും'; വീണ്ടും വിചിത്ര വാദവുമായി രാംദേവ്

കൊറോണ ഭീതിക്കിടെ നിരവധി വ്യാജ വാർത്തകളാണ് പുറത്തേക്ക് വരുന്നത്. ഇതിനെതിരെ കടുത്ത നടപടിയുമായി അധികൃതർ രംഗത്തെത്തുകയും ചെയ്തു. ഗോമൂത്രം സേവിച്ചാല്‍ കോവിഡില്‍ നിന്ന് രക്ഷ നേടാമെന്നതുള്‍പ്പെടെ കോവിഡിനെ പ്രതിരോധിക്കാമെന്ന പേരില്‍ വ്യാജവും വിചിത്രവുമായ പല അവകാശവാദങ്ങളും നമ്മുടെ രാജ്യത്ത് ഉയര്‍ന്നു വരുന്നുണ്ട്. അത്തരത്തിലുള്ളൊരു വാദവുമായി യോഗ ഗുരു ബാബ രാംദേവ് രംഗത്തേക്ക് എത്തിയിരിക്കുകയാണ്..
അതായത് കടുകെണ്ണ മൂക്കിലൊഴിച്ചാല്‍ ശ്വാസനാളിയില്‍ കൊറോണ വൈറസ് സന്നിധ്യമുണ്ടെങ്കില്‍ അത് വയറ്റിലേക്ക് ഒഴുകിയെത്തുകയും വയറ്റിലെ ആസിഡുമായി ചേര്‍ന്ന് ചത്തുപോവുകയും ചെയ്യുമെന്നാണ് രാംദേവിെന്റ അവകാശവാദം ഉന്നയിക്കുന്നത്. തൊണ്ട ചേര്‍ത്തുകൊണ്ടുള്ള 'ഉജ്ജായ് ശ്വാസം' എടുത്തുള്ള പ്രാണായാമം കോവിഡിെന്റ പ്രതിരോധിക്കുമെന്നും രാംേദവ് അവകാശപ്പെടുകയാണ് ചെയ്തത്.
അതോടൊപ്പം തന്നെ ''കൊറോണ വൈറസിന് ഉജ്ജായ് എന്ന ഒരു പ്രത്യേകതരം പ്രാണായാമമുണ്ട്. ഇതില്‍ നിങ്ങളുടെ തൊണ്ട ചേര്‍ത്ത് മൂക്കിലൂടെ ശ്വാസമെടുക്കുക, അല്‍പനേരം ശ്വാസം പിടിച്ചു നിര്‍ത്തുക, ശേഷം പതിയെ പുറത്തേക്ക് വിടുകയാണ് ചെയ്യേണ്ടത്.'' എന്നും രാംദേവ് പറഞ്ഞു.ഇങ്ങനെ ചെയ്യുന്നത് കോവിഡ് ഉണ്ടോ എന്നറിയാനുള്ള സ്വയം പരിശോധനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഹൃദയസംബന്ധമായ പ്രശ്നങ്ങളോ, മാനസിക സമ്മര്‍ദമോ, പ്രമേഹമോ ഉള്ളവര്‍ക്കും പ്രായമായവര്‍ക്കും അവരുടെ ശ്വാസം 30 സെക്കന്‍ഡും ചെറുപ്പക്കാര്‍ക്ക് ഒരു മിനിറ്റ് നേരവും പിടിച്ചുവെക്കാം. ഇത് അര്‍ഥമാക്കുന്നത് നിങ്ങള്‍ക്ക് ലക്ഷണങ്ങളോടു കൂടിയതും അല്ലാത്തതുമായ കോവിഡ് 19 ഇല്ലെന്നാണ്''. എന്നും രാംദേവ് പറയുകയുണ്ടായി.
എന്നാൽ തന്നെയും രാജ്യത്ത് 24000ത്തില്‍പരം ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 775 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 5,062 പേര്‍ രോഗമുക്തരായിട്ടുണ്ട്.
https://www.facebook.com/Malayalivartha























