ദ്രുതപരിശോധന തല്‍ക്കാലം ഉപേക്ഷിക്കാന്‍ ഐസിഎംആര്‍ നിര്‍ദേശം

ചൈനയില്‍ നിന്നെത്തിച്ച കിറ്റുകള്‍ക്കു നിലവാരമില്ലെന്നും ഫലത്തില്‍ കൃത്യതയില്ലെന്നും പല സംസ്ഥാനങ്ങളും കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് കോവിഡ് വ്യാപന സാധ്യത കൂടിയ സ്ഥലങ്ങളിലെ ദ്രുതപരിശോധന (റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്) തല്‍ക്കാലം ഉപേക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഐസിഎംആര്‍ നിര്‍ദേശം നല്‍കി.
ഇപ്പോള്‍ ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അതിനനുസരിച്ചു പുനഃക്രമീകരിക്കേണ്ട സാഹചര്യമായി. ആര്‍ടി പിസിആര്‍ കിറ്റുകളുടെ ലഭ്യതക്കുറവ് പരിഗണിച്ചാണ് ഉയര്‍ന്ന അളവില്‍ വൈറസ് ബാധയുള്ളവരെ ദ്രുതപരിശോധനയിലൂടെ കണ്ടെത്താന്‍ തീരുമാനിച്ചത്. 15 മിനിറ്റില്‍ ഫലം ലഭിക്കുമെന്നതു നേട്ടമായി വിലയിരുത്തപ്പെട്ടു. കോവിഡ് സമൂഹവ്യാപന ഘട്ടത്തിലേക്കു കടക്കുന്നുവെന്ന സൂചനകള്‍ക്കിടെയായിരുന്നു നീക്കം.
37 ലക്ഷത്തോളം ദ്രുതപരിശോധനാ കിറ്റുകള്‍ക്കു സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയത് കൂടുതല്‍ ആര്‍ടി പിസിആര്‍ കിറ്റുകള്‍ ലഭ്യമാക്കി കോവിഡ് പരിശോധന ശക്തമാക്കുന്നതാണ് നല്ലതെന്ന അഭിപ്രായം നിലനില്‍ക്കെയായിരുന്നു. ചൈനയില്‍നിന്ന് 7 ലക്ഷത്തോളം കിറ്റുകള്‍ ലഭിച്ചെങ്കിലും ഗുണനിലവാരം സംശയത്തിലായതോടെ മടക്കിനല്‍കാമെന്ന നിലപാടിലാണ് ഇപ്പോള്‍ ആരോഗ്യ മന്ത്രാലയം. കിറ്റുകളുടെ പണം ചൈനയ്ക്കു നല്‍കിയിട്ടുമില്ല. ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നു കൂടുതല്‍ കിറ്റുകള്‍ വരുംദിവസങ്ങളില്‍ ലഭിക്കുമെന്നു പ്രതീക്ഷിച്ചിരിക്കെയാണു ദ്രുതപരിശോധന തല്‍ക്കാലം നിര്‍ത്തുന്നത്.
https://www.facebook.com/Malayalivartha























