കോളജുകള്‍ സെപ്റ്റംബര്‍ മുതല്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് യുജിസി ശുപാര്‍ശ

പുതിയ അധ്യയന വര്‍ഷം, രാജ്യത്തെ സര്‍വകലാശാലകളിലും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സെപ്റ്റംബറില്‍ തുടങ്ങിയാല്‍ മതിയെന്നു യുജിസി നിയോഗിച്ച സമിതിയുടെ ശുപാര്‍ശ.
പരീക്ഷ ഓണ്‍ലൈനായി നടത്തുക, അല്ലെങ്കില്‍ ലോക്ഡൗണ്‍ തീര്‍ന്ന ശേഷം എഴുത്തുപരീക്ഷയുടെ സമയക്രമം നിശ്ചയിക്കുക എന്നു യുജിസി നിയോഗിച്ച മറ്റൊരു സമിതിയും ശുപാര്‍ശ ചെയ്തു. ഇവ പരിശോധിച്ച് ഈയാഴ്ച തീരുമാനമെടുക്കുമെന്നും കേന്ദ്ര മാനവശേഷി മന്ത്രാലയം അറിയിച്ചു.
നീറ്റ്, ജെഇഇ എന്നീ പ്രവേശന പരീക്ഷകള്‍ ജൂണില്‍ നടത്താന്‍ കഴിയും. എന്നാല്‍ കോവിഡ് സാഹചര്യം കൂടി പരിഗണിച്ചാവും അന്തിമ തീരുമാനം. വൈസ് ചാന്‍സലര്‍മാരുമായി ആലോചിച്ച് അക്കാദമിക് കലണ്ടര്‍ തയാറാക്കാനും യുജിസി ആലോചിക്കുന്നുണ്ട്.
മാര്‍ച്ച് 16 മുതല്‍ മാറ്റിവച്ച എല്ലാ പൊതു പരീക്ഷകളും ജൂലൈയില്‍ നടത്തുക, അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പരിഗണനയിലുണ്ട്.
https://www.facebook.com/Malayalivartha























