പ്രിയതമന്റെ അവസാന ആഗ്രഹം സാധിക്കാനായില്ല.... ആ മുഖം അവസാനമായി ഒന്ന് കാണണമെന്നാഗ്രഹിച്ചു! അതും.... കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍ സൈമണിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും സംസ്‌കരിക്കണമെന്ന ആവശ്യം തള്ളിയതിന് കാരണം ഇതാണ്...

ചെന്നൈയില്‍ കോവിഡ് മൂലം മരിച്ച ഡോ.സൈമണിന്റെ മൃതദേഹം പുറത്തെടുത്ത് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കണമെന്ന ഭാര്യ ആനന്ദിയുടെ അപേക്ഷ ചെന്നൈ കോര്‍പ്പറേഷന്‍ തള്ളി. കൊവിഡ് ബാധിതനായി മരിച്ച വ്യക്തിയുടെ മൃതദേഹം പുറത്തെടുക്കുന്നത് സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചത് മൂലമാണ് അപേക്ഷ നിരാകരിച്ചത്.
എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും പാലിച്ച് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മൃതദേഹം പുറത്തെടുത്ത് വീണ്ടും സംസ്‌കരിക്കുന്നത്, അനാരോഗ്യകരമായ പ്രവണതയാണെന്നും പ്രദേശവാസികളുടെ എതിര്‍പ്പിന് കാരണമാകുമെന്നും ഡോക്ടര്‍മാരടങ്ങിയ സമിതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.
കൊവിഡ് ബാധിതനെ ചികിത്സിച്ചതിലൂടെയാണ് ഡോ. സൈമണ് രോഗം ബാധിച്ചത്. ഡോക്ടറുടെ സഹപ്രവര്‍ത്തകര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. സൈമണിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് തടയാന്‍ പ്രദേശവാസികള്‍ ശ്രമിച്ചത് വിവാദമായിരുന്നു. മൃതദേഹം കില്‍പ്പാക്കിലെ സെമത്തേരിയില്‍ സംസ്കരിക്കുന്നത് കൊവിഡ് പകരാന്‍ ഇടയാക്കുമെന്നാരോപിച്ച് ജനങ്ങള്‍ പ്രതിഷേധിക്കുകയും അക്രമാസ്കതരാവുകയും ചെയ്തിരുന്നു. പിന്നീട്, പൊലീസ് സുരക്ഷയില്‍ പാതിരാത്രിയോടെ വെലങ്കാട് ശ്മശാനത്തിലാണ് സംസ്കരിച്ചത്.
ഇതിനെ തുടര്‍ന്ന്, കില്‍പ്പാക്കിലെ പള്ളി സെമിത്തേരിയില്‍ ഭര്‍ത്താവിന്റെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കണമെന്ന് ആനന്ദി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോടും ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതരോടും ആവശ്യപ്പെടുകയായിരുന്നു. അതേസമയം കുടുംബ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി തേടി കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























