പുണെയിലും മുംബൈയിലും ലോക്ഡൗണ്‍ നീട്ടാന്‍ സാധ്യത

ഇപ്പോഴത്തെ നിലയില്‍ രോഗ വ്യാപനം തുടര്‍ന്നാല്‍ മുംബൈ, പുണെ നഗരങ്ങളിലെ നിയന്ത്രണങ്ങള്‍ മേയ് 18 വരെ നീട്ടിയേക്കും. മുംബൈയില്‍ ഇന്നലെ 281 പേര്‍ക്കു കൂടി രോഗം കണ്ടെത്തി. 12 പേര്‍ മരിച്ചു. നഗരത്തില്‍ ആകെ രോഗികള്‍ 4,870. സംസ്ഥാനത്ത് ഇന്നലെ 811 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 7,628. 22 പേര്‍ കൂടി മരിച്ചു. ആകെ മരണം: 323.
ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം മുംബൈ നഗരത്തിലെ സ്വകാര്യ ക്ലിനിക്കുകളും നഴ്സിങ് ഹോമുകളും കോവിഡ് ഇതര രോഗികള്‍ക്കായി തുറക്കും. നഗരത്തിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ ക്വാറന്റീന്‍ ചെയ്യുന്നവരെ പാര്‍പ്പിക്കുന്നതിനായി ഉപയോഗിക്കാന്‍ നീക്കം. കൂടുതല്‍ കടകള്‍ തുറക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖകളില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ മുംബൈ ഓഫിസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (എഎസ്ഐ)ക്ക് രോഗം സ്ഥിരീകരിച്ചു. ധാരാവിയില്‍ 21 പേര്‍ക്കു കൂടി രോഗബാധ. ചേരിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 241 പേര്‍ക്ക്. മരണം 14.
ഇന്നു മുതല്‍ 29 വരെ തമിഴ്‌നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍, മധുര കോര്‍പറേഷന്‍ പരിധികളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. തിരുപ്പൂര്‍, സേലം കോര്‍പറേഷനുകളില്‍ 28 വരെയായിരിക്കും നിയന്ത്രണം. തിരുവാരൂര്‍, വില്ലുപുരം, കടലൂര്‍ ജില്ലകളില്‍ ലോക്ഡൗണ്‍ ഇന്നു മാത്രം. കോവിഡ് ബാധിച്ചു മരിച്ച ന്യൂറോ സര്‍ജന്‍ ഡോ. സൈമണിന്റെ മൃതദേഹം കില്‍പോക് സെമിത്തേരിയില്‍ മാറ്റി സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം സുരക്ഷാ കാരണങ്ങളാല്‍ അംഗീകരിക്കാനാവില്ലെന്ന് ചെന്നൈ കോര്‍പറേഷന്‍ അറിയിച്ചു. 66 പേര്‍ക്കു കൂടി രോഗബാധ. ചെന്നൈയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചതു 43 പേര്‍ക്ക്. ആകെ രോഗികള്‍ 495. തമിഴ്‌നാട്ടില്‍ ആകെ രോഗികള്‍ 1821. ഇന്നലെ 94 പേര്‍ രോഗം ഭേദമായി മടങ്ങി. ചെന്നൈയ്ക്കു സമീപം 34 വയസ്സുകാരന്‍ മരിച്ചു. ആകെ മരണം 23.
കര്‍ണാടകയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത 9 ജില്ലകളില്‍ വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. പുതിയ രോഗികള്‍ 26. മൊത്തം രോഗബാധിതര്‍ 500. ഹൊങ്ങസന്ദ്ര വിദ്യാജ്യോതി നഗര്‍ ചേരിയിലെ 9 പേര്‍ക്കു കൂടി രോഗബാധ. ഇവിടെ മാത്രം രോഗികള്‍ 30.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എഴുതിയ കത്തിലൂടെ, ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ ചെറുകിട, ഇടത്തര വ്യാപാര മേഖലയെ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. മേഖലയെ കൈവിട്ടാല്‍ സാമ്പത്തിക രംഗം ഗുരുതര പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുമെന്നു സോണിയ മുന്നറിയിപ്പ് നല്‍കി.
ലോക്ഡൗണ്‍ മൂലം ചെറുകിട, ഇടത്തര വ്യാപാര മേഖലയില്‍ പ്രതിദിനം 30,000 കോടി രൂപയുടെ നഷ്ടമാണ് നേരിടുന്നത്. വ്യാപാരികളെ സംരക്ഷിക്കാന്‍ ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കണം. തുല്യ തുകയ്ക്കുള്ള വായ്പ ഫണ്ടും ലഭ്യമാക്കണം. എളുപ്പത്തില്‍ വായ്പകള്‍ അനുവദിക്കാന്‍ റിസര്‍വ് ബാങ്കിനു നിര്‍ദേശം നല്‍കണം. വായ്പ തിരിച്ചടവിനുള്ള 3 മാസ മൊറട്ടോറിയം കാലാവധി നീട്ടണം. വ്യാപാരികളെ സഹായിക്കാന്‍ ഹെല്‍പ്ലൈന്‍ നമ്പര്‍ സജ്ജമാക്കണം. മേഖലയില്‍ ജോലി ചെയ്യുന്ന 11 കോടി ജീവനക്കാര്‍ക്കും സഹായമെത്തിക്കണം. കോവിഡിനെതിരെ പൊരുതുന്നതിനൊപ്പം തന്നെ സാമ്പത്തിക മേഖലയിലെ ആശങ്കകള്‍ പരിഹരിക്കാനുള്ള ഊര്‍ജിത നടപടികള്‍ അനിവാര്യമാണെന്നും സോണിയ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























