ഇത്രയും നാള്‍ ആരെയും പട്ടിണി കിടത്തിയില്ല; വിമര്‍ശിക്കുന്നവര്‍ പോലും നരേന്ദ്ര മോദിയെന്ന വ്യക്തിയെ നമിക്കുന്ന സമയം; ഇങ്ങനെയും ഒരു പ്രധാനമന്ത്രിക്കാവും എന്ന് ലോകത്തിന് തന്നെ കാണിച്ചുകൊടുക്കുകയാണ് ഇന്ത്യ

ഇത്രയും നാള്‍ ആരെയും പട്ടിണി കിടത്തിയില്ല. വിളവെടുപ്പുകാലമാണ്. ഇപ്പോള്‍ കൊയ്തില്ലെങ്കില്‍ അടുത്ത വര്‍ഷം ഭാരതം പട്ടിണിയിലാവും. തീകനലില്‍ ചവിട്ടി നില്‍ക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി എന്നിട്ടും ആത്മവിശ്വാസം കൈമുതലായുണ്ട്. ഇതാണ് ഒരു ഭരണാധികാരിക്ക് ഇപ്പോള്‍ വേണ്ടത്. വിമര്‍ശിക്കുന്നവര്‍ പോലും നരേന്ദ്ര മോദിയെന്ന വ്യക്തിയെ നമിക്കുന്ന സമയമാണിപ്പോള്‍.
തകര്‍ന്ന ഓരോ മക്കളെയും നെഞ്ചോട് ചേര്‍ത്തു. അമ്മമാരുടെ കണ്ണീര്‍ തുടച്ചു. കടലിന്റെ മക്കളുടെ രക്ഷകനായി. ഇങ്ങനെയും ഒരു പ്രധാനമന്ത്രിക്കാവും എന്ന് ലോകത്തിന് തന്നെ കാണിച്ചുകൊടുക്കുകയാണ് ഇന്ത്യ. എത്ര ചചിട്ടയോടെയാണ് ഓരോ ഇന്ത്യാക്കാരെയും നമ്മള്‍ കൊണ്ടുവരുന്നത്. മറ്റുരാജ്യങ്ങളില്‍ കുടുങ്ങിയവരെ ആദ്യം കൊണ്ടു വരേണ്ടി വരും. സന്ദര്‍ശന വിസയില്‍ പോയി കുടുങ്ങിയവരടക്കം എത്രയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. കടലിന്റെ മക്കള്‍, നാടിന്റെ തന്നെ നെടുംതൂണായ പ്രളയത്തിലെ രക്ഷകരായ മത്സ്യത്തൊഴിലാളികളെ ആദ്യം പരിഗണിക്കും. കൊവിഡ് ഭീഷണി കൂടിയ രാജ്യങ്ങളില്‍ കുടുങ്ങിയ അമ്മമാരുടെ വിലാപമാണ് എങ്ങും. വിദ്യാര്‍ത്ഥികളുടെ എണ്ണമെടുത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ പ്രത്യേകവിമാനങ്ങള്‍ ഉപയോഗിക്കും. വിമാനസര്‍വ്വീസ് തുടങ്ങുമ്പോള്‍ പ്രവാസികളുടെ മടക്കം സാധ്യമാക്കും. വരുന്ന ഞായറാഴ്ചയാണ് ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ നാല്‍പ്പത് ദിവസത്തെ ലോക്ക് ഡൗണ്‍ പൂര്‍ത്തിയാവും. നിലവിലെ സാഹചര്യത്തില്‍ ഇനിയും ലോക്ക് ഡൗണ്‍ നീട്ടുന്നതിനോട് കേന്ദ്രത്തിനോ സംസ്ഥാനങ്ങള്‍ക്കോ താത്പര്യമില്ല. അതേസമയം മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയാല്‍ അതു രോഗവ്യാപനം ഇരട്ടിയാവാന്‍ കാരണമായേക്കും എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ചീഫ് ഇലക്ഷന്‍ കമ്മീഷണറടക്കമുള്ള പ്രമുഖരടക്കം നിരവധി പേര്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. സന്ദര്‍ശക വിസയില്‍ ഹ്രസ്വസന്ദര്‍ശനത്തിന് പോയവരും ഉപരി പഠനത്തിനായി പോയ വിദ്യാര്‍ത്ഥികളേയും പ്രത്യേക വിമാനത്തില്‍ തിരികെ കൊണ്ടു വരാനാണ് സാധ്യത. ഇങ്ങനെ അത്യാവശ്യമായി എത്തിക്കേണ്ടവരെ പ്രത്യേക വിമാനങ്ങളില്‍ തിരികെ കൊണ്ടു വന്ന ശേഷം മാത്രം മറ്റു പ്രവാസികളെ നാട്ടിലേക്ക് വരാന്‍ അനുവദിക്കുക എന്നതാവും കേന്ദ്രത്തിന്റെ നിലപാട്. കേരളത്തില്‍ മാത്രം ഒരു ലക്ഷം പ്രവാസികള്‍ മടങ്ങിയെത്തും എന്നാണ് കേരളം ഇന്നലെ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. ഏതായാലും വലിയ മുന്നൊരുക്കങ്ങള്‍ കൊണ്ടുവരാനും കൊണ്ടുവന്നു കഴിഞ്ഞാല്‍ ചെയ്യേണ്ട കൃത്യയമായ മാര്‍ഗരേഖയും ഒക്കെ എപ്പോഴേ തയ്യാര്‍. ഇതാണ് ഇന്ത്യ. ഇതാണ് വലിയ കപ്പിത്താന്‍ പ്രധാനമന്ത്രി. ചീഫ് ഇലക്ഷന്‍ കമ്മിഷണറായാലും വിദ്യാര്‍ഥിയായാലും ഒരേ പ്രാധാന്യത്തോടെ രാജ്യത്തെത്തിച്ച് അവരെ സുരക്ഷിത കരങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്.
https://www.facebook.com/Malayalivartha























