"ഗരുഡക്കൊടി' കൊറോണയെ തീര്‍ക്കുമോ? എല്ലാ കണ്ണുകളും ഇന്ത്യയില്‍...

പല മഹാരോഗങ്ങള്‍ക്കുമുളള ഉത്തരം ഇന്ത്യയില്‍ തന്നെയുണ്ട്. നമ്മുടെ പരമ്പരാഗത നാട്ടറിവുകള്‍ തുടങ്ങി ആധുനിക വൈദ്യശാസ്ത്രം വരെ വളരെ വിലപിടിച്ചതാണ്. ഹോര്‍ത്തൂസ് മലബാറിക്കസില്‍ പറഞ്ഞിട്ടുള്ള 742 ചെടികള്‍. അതില്‍ പല ഉത്തരങ്ങളും മറഞ്ഞിരിപ്പുണ്ടോ, അവ കണ്ടെത്തിയെന്നു പറയുന്ന സ്ഥലങ്ങളില്‍ നേരില്‍ച്ചെന്ന് തിരിച്ചറിയുകയെന്നതു തന്നെ വലിയൊരു ഉദ്യമമാണ്.
മുന്നൂറ് വര്‍ഷം മുമ്പത്തെ വിവരണങ്ങളാണ്. ആധുനികശാസ്ത്രം ഏറെ മുന്നേറി. പലതിന്റെയും ശാസ്ത്രീയ നാമങ്ങളില്‍ വലിയ മാറ്റം വന്നു. ചെടികളെക്കുറിച്ചും മരങ്ങളെക്കുറിച്ചുമുള്ള വെറുമൊരു പുസ്തകമല്ല ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന് മനസിലാക്കി ബോട്ടണി അധ്യാപകനായ മണിലാല്‍ ഒരുപാട് സഞ്ചരിച്ചു. തന്റെ ജീവിതത്തിന്റെ അമ്പതു വര്‍ഷവും ചെലവിട്ടത് ഹോര്‍ത്തൂസ് മലബാറിക്കസ്സിനെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങള്‍ക്കായാണ്. ആറ് പുസ്തകങ്ങള്‍ രചിച്ചു. നിരവധി പ്രബന്ധങ്ങള്‍ രചിച്ചു. മണിലാലിന് മനസ്സിലായി. ആ കാലത്തെ കേരളം തന്നെയാണ് 2400 പേജുകളില്‍ വിവരിക്കപ്പെട്ടിരിക്കുന്നത്. അന്നത്തെ സമൂഹം, ശാസ്ത്രം, ഭാഷ, സംസ്‌കാരം തുടങ്ങിയവയെല്ലാം ആ താളുകളില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. അന്നത്തെ ചെടികളില്‍ ആ ശാസ്ത്രത്തില്‍ ഒക്കെ ഒരു പക്ഷെ കോവിഡിനുള്ള ഉത്തരം മറഞ്ഞിരിപ്പുണ്ടാകാം. കോവിഡുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ ഒരു ലേഖകന്‍ ആ വാദം മുന്നോട്ട് വയ്ക്കുകയും ചെയ്തു.
ഇപ്പോള്‍ ഹോര്‍ത്തൂസ് മലബാറിക്കസ് അല്ല രാജ്യത്തിന്റെ മറ്റൊരു അഭിമാനം പാതാളമൂലിയാണ് ചര്‍ച്ചാ വിഷയം. കൊറോണയ്ക്കെതിരെ ഫലപ്രദമാകുമോ? പാതാളമൂലിയെ കോവിഡ് ചികിത്സക്കുപകരിക്കുമോയെന്ന് പരീക്ഷിക്കാനൊരുങ്ങുകയാണ്. കോവിഡ് ചികിത്സക്കായി ഔഷധ സസ്യത്തെ ഉപയോഗിക്കാനാകുമോയെന്ന് പരീക്ഷിക്കാനൊരുങ്ങികയാണ് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്. പാതാള ഗരുഡക്കൊടി അഥവാ പാതാളമൂലി എന്നറിയപ്പെടുന്ന ഔഷധസസ്യത്തെ കോവിഡ് ചികിത്സക്ക് ഉപയോഗിക്കാനാകുമോെയെന്നാണ് ഇവര്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. മനുഷ്യരില്‍ ഇത് പരീക്ഷിക്കാന്‍ സിഎസ്‌ഐആര്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി തേടിയിരിക്കുകയാണ് സിഎസ്‌ഐആര്‍.
ആന്റിവൈറല്‍ സവിശേഷതയുള്ളതിനാല്‍ ഈ ഈ ചെടിയുപയോഗിച്ച് കോവിഡ് ബാധയുടെ ആദ്യഘട്ടത്തില്‍ ചികിത്സിക്കാനാകുമോയെന്നാണ് സിഎസ്‌ഐആര്‍ പരിശോധിക്കുന്നത്. രാജ്യത്തെ ഗോത്രവര്‍ഗവിഭാഗങ്ങള്‍ കാലാകാലങ്ങളായി ഈ ചെടി മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഔഷധ സ്വഭാവം ഡെങ്കുവിനെതിരെ ഉപയോഗിക്കാനാകുമോയെന്ന പരീക്ഷണം നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഈ ചെടിയില്‍ നിന്ന് വേര്‍തിരിക്കുന്ന ഘടങ്ങള്‍ ഉപയോഗിച്ച് ഡെങ്കുവിനെതിരായ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമം 2016 മുതല്‍ നടക്കുന്നുണ്ട്. പരീക്ഷണങ്ങളില്‍ ഈ സസ്യത്തിലെ ഘടകങ്ങള്‍ക്ക് ഡെങ്കുവിനെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആര്‍എന്‍എ വൈറസുകള്‍ക്കെതിരെ ഇവ ഫലപ്രദമാകുമോയെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ശരീരത്തില്‍ കൊറോണ വൈറസും ഡെങ്കു വൈറസും കയറിക്കൂടുന്നത് വ്യത്യസ്ത മാര്‍ഗങ്ങളില്‍കൂടിയാണ്. എന്നാല്‍ അവ ശരീരത്തില്‍ വളര്‍ന്ന് പെരുകുന്നത് ഒരേരീതിയിലാണ്. അതിനാല്‍ കൊറോണ വൈറസിന്റെ പ്രവര്‍ത്തനത്തെയും ഇത് തടയുമെന്നാണ് കരുതുന്നത്. ഡെങ്കുവിന് പുറമെ ചിക്കുന്‍ഗുനിയ, എന്‍സെഫലൈറ്റിസ് എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകള്‍ക്കെതിരെയും ഈ മരുന്ന് ഫലപ്രദമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. അനുവാദം ലഭിച്ചാല്‍ ആദ്യഘട്ടമെന്ന നിലയില്‍ 50 പേരില്‍ ഈ ചെടിയുപയോഗിച്ച് ഉണ്ടാക്കിയ മരുന്ന് പരീക്ഷിക്കും.
https://www.facebook.com/Malayalivartha























