30 മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ അതിഥി ; ലോക്ക് ഡൗണില്‍ മലിനീകരണ തോത് കുറഞ്ഞു; മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഗംഗാ ഡോള്‍ഫിനുകള്‍ മടങ്ങിയെത്തി

ലോക്ക് ഡൗണില്‍ മലിനീകരണ തോത് കുറഞ്ഞു; മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഗംഗാ ഡോള്‍ഫിനുകള്‍ മടങ്ങിയെത്തി. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് പ്രഖ്യാപിച്ചതോടെ മലിനീകരണ തോത് കുത്തനെ കുറഞ്ഞിരിക്കുകയാണ്. മലിനീകരണത്തെ തുടര്‍ന്നും മനുഷ്യന്റെ കടന്നു കയറ്റത്തെ തുടര്‍ന്നും അപ്രത്യക്ഷമായ നിരവധി ജീവജാലങ്ങള്‍ വീണ്ടും എത്താന്‍ തുടങ്ങിയ വാര്‍ത്തകള്‍ നാം കാണാറുണ്ട്.
അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. വ്യവസായ ശാലകള്‍ അടച്ചിട്ടതോടെ മാലിന്യം കുറഞ്ഞ ഹൂബ്ലി നദിയില്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അതിഥി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ ഔദ്യോഗിക ജലജീവിയായ ഗംഗാ ഡോള്‍ഫിനാണ് ഈ അതിഥി. നദിയില്‍ മാലിന്യം നിറഞ്ഞതോടെ അപ്രത്യക്ഷമായ ഇവ നദീജലം മാലിന്യ മുക്തമായതോടെ തിരിച്ചെത്തുകയായിരുന്നു. കൊല്‍ക്കത്തയിലെ ബാബുഘട്ടിലാണ് ഇവയെ കണ്ടെത്തിയത്. പരിസ്ഥിതി പ്രവര്‍ത്തകനായ ബിശ്വജിത് റോയി ചൗധരിയാണ് ഡോള്‍ഫിനെ തിരിച്ചറിഞ്ഞത്.
ഇന്ത്യയുടെ ദേശീയ ജലജീവിയാണ് ഗംഗാ ഡോള്‍ഫിന്‍. 2009 ഒക്ടോബര്‍ 5 നാണ് ഗംഗാ ഡോള്‍ഫിനെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത്. മനുഷ്യരുടെ കടന്നു കയറ്റവും ജലഗതാഗതവുമൊക്കെ ഗംഗാ ഡോള്‍ഫിനുകള്‍ അപ്രത്യക്ഷമാകാന്‍ കാരണമായി. മലിനീകരണം കുറഞ്ഞതോടെ നഗരത്തിന് പുറത്തു കൂടി ഒഴുകുന്ന നദികളിലും ഇവ പ്രത്യക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha























