ലോക്ക് ഡൗണില്‍ ഘട്ടം ഘട്ടമായുള്ള ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നാളെ

പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വീഡിയോ കോണ്‍ഫറണ്‍സ് വഴിയായിരിക്കും കുടിക്കാഴ്ച. കൊവിഡ് 19നെ നേരിടുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് വീഡിയോ കോണ്‍ഫറണ്‍സ്. ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള മൂന്നാമത്തെ വീഡിയോ കോണ്‍ഫറണ്‍സാണിത്.
രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ മെയ് മൂന്നിനാണ് അവസാനിക്കുന്നത്. ലോക്ക് ഡൗണില്‍ ഘട്ടം ഘട്ടമായുള്ള ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് വീഡിയോ കോണ്‍ഫറണ്‍സ്.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ലോക്ക് ഡൗണില്‍ നേരിയ ഇളവ് അനുവദിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ പരിധിക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന ഷോപ്‌സ് ആന്‍ഡ് എക്സ്റ്റാബ്ലിഷ്മെന്റ് ആക്‌ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ഷോപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം കടകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























