കൊറോണ വ്യാപിക്കുന്നു; ചെന്നൈയില്‍ മദ്യഷാപ്പുകള്‍ തുറക്കേണ്ടെന്ന് തീരുമാനം; നേരത്തെ മെയ് ഏഴ് മുതല്‍ മദ്യഷോപ്പുകള്‍ തുറക്കാനായിരുന്നു ആലോചന

കൊറോണ രോഗ വ്യാപനത്തില്‍ യാതൊരു കുറകുറവുമില്ലാത്ത പശ്ചാത്തലത്തില്‍ ചെന്നൈയില്‍ മദ്യഷോപ്പുകള്‍ തുറക്കേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. നേരത്തെ മെയ് ഏഴ് മുതല്‍ മദ്യഷോപ്പുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. പുതിയ പശ്ചാത്തലത്തില്‍ ഇതില്‍ മാറ്റം വരുത്തി. ഇനി എപ്പോള്‍ തുറക്കുമെന്ന് അറിയിച്ചിട്ടില്ല. മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലുമാണ് കൊറോണ രോഗം വന്‍ തോതില്‍ വ്യാപിക്കുന്നത്.
മദ്യഷോപ്പുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നിരുന്നു. മദ്യഷോപ്പുകള്‍ തുറന്നാല്‍ ആളുകള്‍ കൂട്ടത്തോടെ എത്താന്‍ സാധ്യതയുണ്ട്. ദില്ലി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ കൂട്ടത്തോടെ ആളുകള്‍ മദ്യം വാങ്ങാന്‍ വന്നത് വാര്‍ത്തയായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം പുനഃപ്പരിശോധിച്ചത്.
അതേസമയം, മദ്യത്തിന് ഇന്നുമുതല്‍ 70 ശതമാനം അധിക നികുതി ഈടാക്കാന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചു. സ്‌പെഷ്യല്‍ കൊറോണ ഫീ എന്നാണ് ഈ ടാക്‌സിനെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിശേഷിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ദില്ലി സര്‍ക്കാര്‍ ഇറക്കിയത്.
രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് 6.30 വരെ മദ്യഷാപ്പുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മുഴുവന്‍ സമയം പോലീസ് കാവലുണ്ടാകും. എംആര്‍പിയുടെ 70 ശതമാനം തുകയാണ് പുതിയ ടാക്‌സ് ആയി ഈടാക്കുന്നത്. അതായത് 100 രൂപയുള്ള മദ്യത്തിന് ഇനി 170 രൂപ കൊടുക്കേണ്ടി വരും. കൂടുതല്‍ നികുതി ചുമത്തി വരുമാനം കണ്ടെത്താനാണ് ദില്ലി സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ഇന്ധന വില വര്‍ധിപ്പിച്ചത് എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha
























