'ഓണക്കാലത്തേക്കുള്ള മാസ്‌ക്കുകളുടെ നിര്‍മ്മാണം ആരംഭിച്ചു... അതാണ് മലയാളി' എന്ന മലയാളം അടിക്കുറിപ്പുള്ള കസവ് മാസ്‌കുകളുടെ ചിത്രവുമായി തരൂര്‍

ഒരു മുഴം മുമ്പെ. മലയാളികള്‍ പൊതുവെ അങ്ങനാണ്. വിഷുവും ഈസ്റ്ററും പെരുന്നാളും അങ്ങനെ ആഘോഷക്കാലമൊക്കെ കൊറോണ കൊണ്ടുപോയെങ്കിലും ആചാരവും വിശ്വാസവും മുടക്കാതെ കൊണ്ടുപോയി.
സാമൂഹ്യ അകലം പാലിച്ച്, മാസ്‌ക് ധരിച്ച്, നന്നായി കൈ കഴുകി തന്നെ. ഇപ്പോഴിതാ വൈറൈറ്റി മാസ്‌കുകളുടെ കാലം തന്നെയാണ് വരാന്‍ പോകുന്നത്. അപ്പോള്‍ പിന്നെ എപ്പോഴും വാര്‍ത്താ താരമായ തരൂര്‍ പിന്നെ തിളങ്ങാതെ തരമുണ്ടോ. ഈ കൊറോണ കാലത്ത് തന്നകൊണ്ടാകുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്ന ശശി തരൂര്‍ ഒരു വലിയ മാതൃകയാണ്. അതിനിടയ്ക്ക് കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാം.
പക്ഷെ മുന്‍കൂട്ടി കണ്ട് ചിലത് പങ്ക് വച്ചിരിക്കുകയാണ് എം.പി. ഇപ്പോള്‍. ലിമിയുടെ കസവ് മാസ്‌കുമായിാണ് ഇത്തവണ തരൂര്‍ ഇറങ്ങിയത്. അപ്പോള്‍ ഓണത്തിന് മലയാളികളെ ഇങ്ങനെയും കാണാം. ഓണക്കാല കസവു മാസ്‌കാണ് ഇപ്പോള്‍ വാര്‍ത്തയിലെ ഒരു താരം.
മലയാളികളെല്ലാം മുന്‍കൂട്ടി കാണുന്നു എന്ന് ഓര്‍മിപ്പിച്ച് ഓണക്കാല കസവു മാസ്‌ക് ട്വീറ്റ് ചെയ്തിരിക്കുകയാണ് തിരുവനന്തപുരം എം.പി ശശി തരൂര്‍. ഫലപ്രദമായ മരുന്നും വാക്സിനും കണ്ടെത്തും വരെ കോവിഡുള്ള ലോകത്ത് സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലുമാണ് ഏക പോം വഴി. മുഖത്തിന്റെ വലിയ ഭാഗം മറക്കുന്ന മാസ്‌കുകള്‍ ഫാഷന്‍ ലോകത്തെയും ആകര്‍ഷിക്കുന്നുണ്ട്.
വൈവിധ്യം നിറഞ്ഞതും ആകര്‍ഷകവുമായ മാസ്‌കുകള്‍ ഇതിനോടകം തന്നെ പലരും പങ്കുവെച്ചു കഴിഞ്ഞു. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ ചര്‍ച്ചയായിരിക്കുന്നത് ശശിതരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ച മാസ്‌കുകളാണ്. കേരളീയ വസ്ത്രത്തിന്റെ പരിഛേദമായ കസവുസാരിയുടെ ബാക്കി വന്ന കഷ്ണം കൊണ്ടുണ്ടാക്കിയതാണ് ഈ മാസ്‌ക്. 'ഓണക്കാലത്തേക്കുള്ള മാസ്‌ക്കുകളുടെ നിര്‍മ്മാണം ആരംഭിച്ചു...
അതാണ് മലയാളി' എന്ന മലയാളം അടിക്കുറിപ്പുള്ള കസവ് മാസ്‌കുകളുടെ ചിത്രമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. 'ഓണക്കാലത്തേക്കുള്ള ഡിസൈനര്‍ മാസ്‌കുകള്‍, മലയാളികളെല്ലാം മുന്‍കൂട്ടി പദ്ധതിയിടുന്നു'എന്ന അടിക്കുറിപ്പോടുകൂടിയാണ് തരൂര്‍ ചിത്രം പങ്കുവെച്ചത്. ഓടുന്ന ഓണത്തിന് ഒരു മുഴം മുമ്പെയെന്ന അടിക്കുറിപ്പോടെ ലിമി റോസ് ടോം ആണ് ചിത്രം ആദ്യം ട്വീറ്റ് ചെയ്തത്.
ഇവരാണ് മാസ്‌ക് ആശയത്തിനു പിന്നില്‍. വീട്ടിലെ ഒഴിവാക്കിയ സെറ്റ് സാരി കഷണങ്ങളുപയോഗിച്ചാണ് മാസ്‌ക് താനുണ്ടാക്കിയതെന്ന് ലിമി റോസ് തന്റെ മറ്റരൊരു പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്. അതേ സമയം വൈവിധ്യങ്ങളെ പുല്‍കുന്ന മാസ്‌കുകള്‍ കൊറോണയെ പ്രതിരോധിക്കുമോ എന്ന് കണ്ടറിയണം.
വളരെ കരുതലോടെ തന്നെ മാസ്‌കുകള്‍ നിര്‍മിക്കുന്നുണ്ടെന്നും കൈകാര്യം ചെയ്യുന്നുണ്ടെന്നും ഉപയോഗിക്കുന്നുണ്ടെന്നും കൂടി ഉറപ്പ് വരുത്തിയാല്‍ മാത്രമേ അതിന്റെ ഉദ്ദേശശുദ്ധി പൂര്‍ണമാകുന്നുള്ളൂ.
https://www.facebook.com/Malayalivartha
























