മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങ് ആശുപത്രിയില്‍; നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു ; കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. നിതീഷ് നായിക്കിന്റെ മേല്‍നോട്ടത്തിലാണ് ചികില്‍സ

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) പ്രവേശിപ്പിച്ചു. രാത്രി 8.45നാണ് എണ്‍പത്തിയേഴുകാരനായ മുന്‍ പ്രധാനമന്ത്രിയെ ആശുപത്രിയിലെത്തിച്ചത്.
മന്‍മോഹന്‍ സിംഗ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. നിതീഷ് നായിക്കിന്റെ മേല്‍നോട്ടത്തിലാണ് ചികില്‍സ. കാര്‍ഡിയോ തെറാസിക് വാര്‍ഡില്‍ പ്രവേശിപ്പിച്ച അദ്ദേഹം നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാന മന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍സിങ്. സാമ്പത്തിക ശാസ്ത്രരംഗത്തും രാജ്യന്തര തലത്തില്‍ ശ്രദ്ധേയനാണ് അദ്ദേഹം
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ മന്‍മോഹന്‍ സിംഗ് 2004 മുതല്‍ 2014വരെ പ്രധാനമന്ത്രിയായിരുന്നു. സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയിലും പ്രസിദ്ധിയാര്‍ജിച്ച മന്‍മോഹന്‍ സിംഗ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, ഐഎംഎഫ് അംഗം തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. പി വി നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിംഗ്. 1991ലെ ഇന്ത്യന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ആവിഷ്‌കര്‍ത്താവായാണ് ഇദേഹം അറിയപ്പെടുന്നത്.
അറുപതുകളുടെ തുടക്കത്തില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഇക്കണോമിക്സില്‍ ഡോക്ടറേറ്റ് നേടിയ ശേഷം ഐക്യരാഷ്ട്ര സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ്, ലളിത് നാരായണ്‍ മിശ്ര എന്ന നെഹ്റുവിന്റെ വിശ്വസ്തനായ പാര്‍ലമെന്ററി സെക്രട്ടറിയാണ് മന്‍മോഹനെ വാണിജ്യ-വ്യവസായ വകുപ്പില്‍ ഉപദേശകനായി നിയമിക്കുന്നത്. എഴുപതുകളിലും എണ്‍പതുകളിലും ഭാരതസര്‍ക്കാരില്‍ പല ഉന്നതസ്ഥാനങ്ങളിലും ഡോ. മന്‍മോഹന്‍സിങ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1972 -ല്‍ അദ്ദേഹം ചീഫ് എക്കണോമിക് അഡ്വൈസര്‍ ആയി. 1982 -ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, 1985 -ല്‍ കേന്ദ്ര ആസൂത്രണകമ്മീഷന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചു .
1991-ല്‍ ഇന്ത്യ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരുന്ന കാലത്താണ്, നരസിംഹറാവു ഡോ. മന്‍മോഹന്‍ സിങ്ങിനെ തന്റെ സര്‍ക്കാരില്‍ ധനമന്ത്രി പദം കൈകാര്യം ചെയ്യാന്‍ നിയോഗിക്കുന്നത്.
ഡോ. മന്മോഹന്‍ സിങ്ങ് പിന്നീട് രണ്ടുവട്ടം ഇന്ത്യന്‍ പ്രധാനമന്ത്രിയായി. അക്കാലത്തെ അദ്ദേഹത്തിന്റെ നയങ്ങളോട് കടുത്ത വിയോജിപ്പുള്ളവര്‍ ഏറെയുണ്ടായിരുന്നു. എങ്കിലും, ഇന്ത്യന്‍ സമ്പദ് ഘടന ഒരു വന്‍തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നതില്‍ നിന്ന് രക്ഷിക്കാന്‍ ധനമന്ത്രി എന്ന നിലയില്‍ അദ്ദേഹം കൈക്കൊണ്ട ഫലപ്രദമായ നടപടികളുടെ പേരില്‍ അദ്ദേഹത്തെ ബഹുമാനിച്ചവരാണ് അവരും.
ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ സാമ്പത്തിക വിദഗ്ദനായിരുന്നു അദ്ദേഹം.ഇപ്പോള്‍ രാജ്യം പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുകയാണ്.ഡോകട്ര്‍ മന്‍മോഹന്‍ സിംഗിന്റെ തിരിച്ചു വരവിനായി.
"
https://www.facebook.com/Malayalivartha
























