വ്യവസായങ്ങള്‍ തുറക്കുന്നതിനുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശം സംസ്ഥാനങ്ങള്‍ക്കയച്ചു

വ്യവസായശാലകള്‍ തുറക്കാന്‍ മുന്നൊരുക്കം തുടങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം, പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോഴുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശം സംസ്ഥാനങ്ങള്‍ക്കയച്ചു. ആദ്യ ആഴ്ച ഉയര്‍ന്ന ഉല്‍പാദനം പാടില്ലെന്നും സുരക്ഷാ സന്നാഹങ്ങള്‍ പൂര്‍ണ സജ്ജമാണെന്ന് ഉറപ്പാക്കി പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനമേ പാടുള്ളൂവെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഫാക്ടറികളിലെ ഓഫിസ് ജീവനക്കാര്‍ 33% വീതം വിവിധ ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കണം. ജീവനക്കാര്‍ക്കിടയിലുള്ള ഷിഫ്റ്റില്‍ ഒരു മണിക്കൂര്‍ ഇടവേള നല്‍കണം.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു 3-നു മുഖ്യമന്ത്രിമാരുമായി വിഡിയോചര്‍ച്ച നടത്തും. ലോക്ഡൗണില്‍ ഘട്ടം ഘട്ടമായി ഇളവുവരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. 17-നു ശേഷം പൂര്‍ണമായി തുറക്കാവുന്ന മേഖലകള്‍, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിയവയും ചര്‍ച്ചയാകും.
മുഖ്യമന്ത്രിമാരുമായിപ്രധാനമന്ത്രിയുടെ ചര്‍ച്ചയ്ക്കു മുന്നോടിയായി ചീഫ് സെക്രട്ടറിമാരുമായി കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ചര്‍ച്ച നടത്തി. ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തണമെന്നും ഇതു സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വ്യക്തത വേണമെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുമായുള്ള ചര്‍ച്ചയില്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ ആവശ്യപ്പെട്ടു.
ലോക്ഡൗണ്‍ അവസാനിക്കുംമുന്‍പുതന്നെ സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്നു സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























