കോവിഡ് ചികിത്സയ്ക്കായി ത്രിതല ആശുപത്രി സംവിധാനം സജ്ജമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം

കോവിഡ് പ്രത്യേക ആശുപത്രികളുടെ വിവരം പൊതുജനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ വെബ്‌സൈറ്റില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.
രാജ്യത്ത് കോവിഡ് ചികിത്സയ്ക്കായി ത്രിതല ആശുപത്രി സംവിധാനം സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
തീവ്ര രോഗബാധിതര്‍ക്കും, ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികള്‍ക്കും, രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയവര്‍ക്കുമായി മൂന്നു വിഭാഗങ്ങളിലാണ് പ്രത്യേക കോവിഡ് ആശുപത്രികള്‍ സജ്ജമാക്കിയിട്ടുള്ളത്.
ഞായറാഴ്ച വരെ 7740 കേന്ദ്രങ്ങളാണ് 483 ജില്ലകളിലായി കോവിഡ് ചികിത്സയ്ക്കായി സജ്ജീകരിച്ചിട്ടുള്ളത്.
6,56,769 ഐസലേഷന്‍ കിടക്കകളും രോഗം സ്ഥിരീകരിച്ചവര്‍ക്കായി 3,05,567 കിടക്കകളും രോഗം സംശയിക്കുന്നവര്‍ക്കായി 3,51,204 കിടക്കകളുമുണ്ട്.
https://www.facebook.com/Malayalivartha
























