അതീവ ജാഗ്രതയില്‍ സംസ്ഥാനം.... ജമ്മു കശ്മീരില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്, സുരക്ഷാ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യതഎന്ന് റിപ്പോര്‍ട്ട് . ജെയ് ഷെ മുഹമ്മദ് ഭീകരര്‍ സുരക്ഷാ സേനയക്ക് നേരെ ആക്രമണത്തിന് പദ്ധതിയിട്ടതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. കാര്‍ ബോംബോ, ചാവേറോ ഉപയോഗിച്ചാണ് ജെയ് ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നത് എന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
ഭീകരാക്രമണത്തിന് സാധ്യതയുള്ളതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാനും ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നേരത്ത ജെയ്ഷെ മുഹമ്മദ് തലവനായ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗര്‍ പാക് ചാരസംഘടനായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെ ആളുകളുമായി കൂടിക്കാഴ്ച നടത്തിയതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് അറിയിച്ചത്.
മെയ് 11 ഇസ്ലാമിക ചരിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട ദിവസമാണെന്നും അതിനാലാണ് നാളെത്തന്നെ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നത് എന്നുമാണ് വിവരം. നാളെ റംസാന്‍ മാസത്തിലെ 17 ാം ദിനം ആണ്. ഇത് കൂടാതെ സൗദി അറേബ്യയിലുണ്ടായ ബദര്‍ യുദ്ധത്തില്‍ സൈനികര്‍ വിജയം നേടിയ ദിനം കൂടിയാണ് നാളെ.
മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ ഏത് ആക്രമണവും തടയാന്‍ സജ്ജമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു .
കഴിഞ്ഞ ദിവസാം ജമ്മു കശ്മീരില്‍ സി.ആര്‍.പി.എഫ് പട്രോളിങ് സംഘത്തിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു.. ഏഴു പേര്‍ക്ക് പരുക്കേക്കുകയും ചെയ്തു .കശ്മീരിലെ ഹന്ദ്വാരയിലെ ഖാസിയാബാദ് പ്രദേശത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ഭീകരരുമായി നടന്ന ഏറ്റമുട്ടലില്‍ ഒരു ഭീകരനെ സി.ആര്‍.പി.എഫ് വധിച്ചിരുന്നു.
കുപ്വാരയില്‍ ശനിയാഴ്ച തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ഭീകരാക്രമണ മുന്നറിയിപ്പ് ഉണ്ടാകുന്നത് അത്ര നിസാരമായി തള്ളിക്കളയാന്‍ സാധിക്കില്ല.
ഏതു തരത്തിലുള്ള ആക്രമണവും തടയാന്‍ സൈന്യം പൂര്‍ണ സജ്ജരാണ് .എങ്കിലും രാജ്യത്തിന്റെയും രാജ്യത്തിന്റെ കാവലാളായ സൈന്യത്തിന്റെയും സുരക്ഷിതത്വത്തെ ചോദ്യം ചെയ്യുന്ന ഈ ഭീകരവാദത്തെ അമര്‍ച്ച ചെയ്യാനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ സൈന്യം .
ഇത് ആദ്യമായി അല്ല സൈന്യത്തിന് നേരെ ഭീകരാക്രമണം നടക്കുന്നത്.ജമ്മു കാശ്മീരില്‍ പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികള്‍ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. 49 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെധ1പ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.
പാകിസ്താന്റെ പിന്തുണയോടെ, 2015 മുതല്‍ ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ ആക്രമണം തുടങ്ങിയിരുന്നു. ആയുധധാരികളായ മൂന്നു തീവ്രവാദികള്‍ 2015 ജൂലൈ മാസത്തില്‍ ഗുര്‍ദാസ്പൂര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. പത്താന്‍കോട്ട് 2016-ന്റെ തുടക്കത്തില്‍ ആക്രമണം നടന്നു.ധ2പ 2016 ല്‍ ഫെബ്രുവരിയിലും, ജൂലൈയിലും നടന്ന ആക്രമണങ്ങളില്‍ യഥാക്രമം, ഒമ്പതും എട്ടും സൈനികര്‍ കൊല്ലപ്പെട്ടു. ഉറിയിലെ സൈനിക ക്യാംപില്‍ 2016 സെപ്തംബര്‍ മാസത്തിലുണ്ടായ ഒരു ആക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു - ശ്രീനഗര്‍ ദേശീയപാതക്കു സമീപപ്രദേശങ്ങളിലാണ് തീവ്രവാദ ആക്രമണങ്ങളില്‍ ഏറെയും നടന്നത്
പിന്നീട് ഏകദേശം 2500 ഓളം വരുന്ന കേന്ദ്ര റിസര്‍വ്വ് പോലീസ് സേനയിലെ സൈനികര്‍, 2019 ഫെബ്രുവരി 14-ന്, 78 ബസ്സുകളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് ദേശീയപാത 44-ലൂടെ സഞ്ചരിക്കുകയായിരുന്നു. ഇന്ത്യന്‍ പ്രാദേശിക സമയം 3.30-നോടുകൂടിയാണു സംഘം ജമ്മുവില്‍ നിന്നും യാത്ര തിരിച്ചത്. വൈകിട്ടോടെ അവര്‍ ശ്രീനഗറില്‍ എത്തിച്ചേരേണ്ടതായിരുന്നു. അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയില്‍ വച്ച് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു മഹീന്ദ്ര സ്‌കോര്‍പിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു. തല്‍ക്ഷണം 49 സൈനികര്‍ കൊല്ലപ്പെട്ടു.ധ4പ നിരവധിപേര്‍ക്ക് ഈ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവധി കഴിഞ്ഞ് ഉദ്യോഗത്തില്‍ തിരികെ പ്രവേശിക്കാന്‍ എത്തിയവരായിരുന്നു കൊല്ലപ്പെട്ടവരില്‍ ഏറേയും.
പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മൊഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മനുഷ്യബോംബായിരുന്ന ആദില്‍ അഹമ്മദ് ദര്‍ എന്ന തീവ്രവാദിയുടെ വീഡിയോയും അവര്‍ പുറത്തു വിട്ടു.ധ5പ ഈ തീവ്രവാദ ആക്രമണത്തില്‍ ജെയ്ഷ് ഇ മൊഹമ്മദിന്റെ പങ്ക് പാകിസ്താന്‍ തള്ളിക്കളഞ്ഞു.എന്നാല്‍ തങ്ങള്‍ക്കു നേരിട്ട എല്ലാ അക്രമങ്ങള്‍ക്കും ഇന്ത്യന്‍ സൈനികര്‍ കൃത്യമായ മറുപടി നല്‍കി രാജ്യത്തിന്റെ സുരക്ഷിതത്വം തങ്ങളുടെ കൈകളില്‍ ഭദ്രമെന്നു തെളിയിച്ചിരുന്നു. ഈ ഭീകരാക്രമന ഭീഷണിയും രാജ്യം കരുതലോടെ തന്നെ ചെറുത് തോല്‍പിക്കും എന്നതില്‍ സംശയമില്ല
https://www.facebook.com/Malayalivartha
























