പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്... മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി ഇന്ന് വീണ്ടും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി യോഗം ചേരുക. ലോക്ഡൗണ്‍ അവസാനിപ്പിക്കുകയാണെങ്കില്‍ എങ്ങനെ മുന്നോട്ടുപോകണമെന്ന് യോഗം ചര്‍ച്ച ചെയ്യും

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ നാല് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തുന്നത്. അഞ്ചാം വട്ട യോഗം ഇന്ന് മൂന്ന് മണിക്ക് ചേരും. കൊറോണ വൈറസ് പൂ4ണമായും തുടച്ചുനീക്കാനായില്ലെങ്കിലും ലോക്ഡൗണ്‍ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് നേരത്തെ തന്നെ കേന്ദ്രം സൂചന നല്‍കിയിരുന്നു. കോവിഡുണ്ടായിരിക്കെ തന്നെ സാധാരണ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ നാം പഠിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം നടത്തിയ വാ4ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
മെയ് നാലിനാണ് മൂന്നാംഘട്ട ലോക്ഡൗണ്‍ നേരിയ ഇളവുകളോടെ കേന്ദ്രം നീട്ടിയത്. രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഈ മാസം 17 ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ അവസാനിപ്പിക്കേണ്ടത് എങ്ങനെയെന്ന് ഇന്നത്തെ യോഗത്തില്‍ ച4ച്ചയാകും. കേന്ദ്രമന്ത്രിമാരായ അമിത്ഷാ, ഡോ.ഹ4ഷ് വ4ധന്‍, നി4മല സീതാരാമന്‍ എന്നിവ4 യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
പ്രധാനമന്ത്രിയുമായി ഇന്ന് നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടേക്കും.ലോക്ക് ഡൌണ്‍ നീട്ടേണ്ടതില്ലെന്ന നിലപാടായിരിക്കും സംസ്ഥാനം സ്വീകരിക്കുക. രോഗവ്യാപനത്തിന്റെ തോത് പരിഗണിച്ച് മേഖലകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് സംസ്ഥാനത്തിന്റെ അഭിപ്രായം.
സംസ്ഥാനത്ത് രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്.മേയ് പകുതി വരെ ഭാഗിക ലോക്ക് ഡൌണ്‍ വേണമെന്ന നിലപാടായിരുന്നു പ്രധാനമന്ത്രിയുമായി നേരത്തെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം സ്വീകരിച്ചിരുന്നത്. അടുത്ത ഞായറാഴ്ച രാജ്യവ്യാപക ലോക്ക് ഡൌണ്‍ അവസാനിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യവും തുടര്‍കാര്യങ്ങള്‍ സംബന്ധിച്ച നിലപാടും മുഖ്യമന്ത്രി ഇന്നത്തെ വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്രത്തെ അറിയിക്കും.നിലവിലെ സാഹചര്യത്തില്‍ ലോക്ക് ഡൌണ്‍ നീട്ടേണ്ടതില്ലെന്ന അഭിപ്രായമായിരിക്കും കേരളം സ്വീകരിക്കുക. പൊതു ഗതാതഗം പുനരാരംഭിക്കണമെന്നതടക്കമുള്ള ആവശ്യം മുന്നോട്ട് വച്ചേക്കും.
രോഗ വ്യാപനത്തിന്റെ തോത് പരിഗണിച്ച് മേഖലകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയാകും.ജനജീവിതം സാധാരണ നിലയിലാക്കാന്‍ വേണ്ടിയുള്ള ഇളവുകള്‍ വേണമെന്നാവശ്യവും സംസ്ഥാനം മുന്നോട്ട് വയ്ക്കുംസാഹചര്യം പരിഗണിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കണമെന്നാവശ്യവും കേരളം മുന്നോട്ട് വച്ചേക്കും. കൂടുതല്‍ പ്രവാസികളെ തിരികെയെത്തിക്കാന്‍ അധികവിമാനങ്ങള്‍ അനുവദിക്കണം.മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് വേണ്ടി ട്രെയിന്‍ സര്‍വീസ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും കേരളം ഉന്നയിക്കാനാണ് സാധ്യത.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 62000 കവിഞ്ഞു. മഹാരാഷ്ടയില്‍ രോഗികള്‍ 22,000 ആയി. അഹമ്മദാബാദില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു.5800 ലധികം പേര്‍ക്കാണ് ഇവിടെ രോഗമുള്ളത്.
രാജ്യത്ത് കോവിഡ് രോഗബാധ മാറ്റമില്ലാതെ തുടരുകയാണ്. രോഗികളുടെ എണ്ണം 62,939 കവിഞ്ഞു. മരണസംഖ്യ 2109 ആയി.41,472 പേരാണ് ചികിത്സയിലുള്ളത് . എന്നാല്‍ രോഗം ഭേദപ്പെട്ടവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 22,171 ആയി.1278 പുതിയ കേസുകളും 53 മരണവും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ രോഗബാധിതര്‍ 13,564 ആയി875 പേര്‍ മരിച്ചു. പൂനെയില്‍ 13 മാസം പ്രായമുള്ള കുഞ്ഞടക്കം 3 പേര്‍ മരിച്ചു.ഗുജറാത്തില്‍ 398 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദാണ് മാത്രം 381 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. ഇതോടെ രോഗ ബാധിതര്‍ 5818 ആയി. ഡല്‍ഹിയില്‍ 7000 രോഗികളുടെ എണ്ണം 7000 കടന്നു. സുല്‍ത്താന്‍പുരിയില്‍ 9 പോലിസുകാര്‍ക്ക് കൂടി കോവിഡ് കണ്ടെത്തി.
മധ്യ പ്രദേശില്‍രോഗികളുടെ എണ്ണം 3614 ആയി .157 പുതിയ കേസുകള്‍ കൂടി കണ്ടെത്തി. ഇന്‍ഡോറില്‍ 77 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചു. ഭോപ്പാലില്‍ ബി.ജെ.പി എം.എല്‍.എ അടക്കം 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ 106 ,ഹരിയാനയില്‍ 28 ഉം ഒഡീഷയില്‍ 58 പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. തൃപുരയില്‍ 16 ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് കൂടി കോവിഡ് കണ്ടെത്തി
https://www.facebook.com/Malayalivartha
























