സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യന്‍ - ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടി ; നിരവധിപേര്‍ക്ക് പരിക്കെന്ന് റിപ്പോര്‍ട്ട് ; വടക്കന്‍ സിക്കിം അതിര്‍ത്തിയിലെ നാകു ലാ സെക്ടറിലാണ് ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്

വടക്കന്‍ സിക്കിം അതിര്‍ത്തിയിലെ നാകു ലാ സെക്ടറില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തുമായി 12 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍.. ആയുധങ്ങള്‍ ഉപയോഗിക്കാതെയുള്ള ഏറ്റുമുട്ടലായിരുന്നു നടന്നത്. . ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപോര്‍ട്ടുകള്‍.. പ്രാദേശിക കമാന്‍ഡര്‍മാരുടെ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്നാണ് സംഘര്‍ഷം ശമിച്ചത്.
ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന സ്ഥലത്താണ് സംഘര്‍ഷം നടന്നത് . പട്രോളിംഗിനിടെ ഈ സ്ഥലത്ത് ഇന്ത്യന്‍ സേനയും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും മുഖാമുഖം വരികയായിരുന്നു.. തര്‍ക്കസ്ഥലത്ത് കയറിയ ചൈനീസ് ഭടന്മാരെ ഇന്ത്യന്‍ പക്ഷം തടഞ്ഞു.ഇതോടെ ഇരുപക്ഷവും കൂടുതല്‍ സൈനികരെ വിളിച്ചു വരുത്തി. ഇവര്‍ പരസ്പരം അടിക്കുകയും തള്ളുകയും കല്ലെറിയുകയും ചെയ്തു. ഇരുപക്ഷത്തുമായി 150ലേറെ സൈനികരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. .സൈനികര്‍ പരുഷമായി പെരുമാറിയെന്നും ചെറിയ പരിക്കുകള്‍ പറ്റിയെന്നും ഉഭയകക്ഷി ചര്‍ച്ചയെ തുടര്‍ന്ന് സംഘര്‍ഷം അവസാനിച്ചെന്നും ഇന്ത്യന്‍ സേന പിന്നീട് അറിയിച്ചു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ സേന വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.നാകു ലാ പ്രദേശത്തെ അതിര്‍ത്തിയെ ചൊല്ലി കുറെ നാളുകളായി തര്‍ക്കങ്ങള്‍ നിലവിലുണ്ട്. അതുകൊണ്ട് തന്നെ ഇരു സേനകളും തമ്മില്‍ താത്കാലിക സംഘര്‍ഷങ്ങള്‍ സാധാരണമാണ്. അതെല്ലാം പ്രോട്ടോക്കാള്‍ പ്രകാരം പരിഹരിക്കാറാണ് പതിവ്.
2017ജൂണ്‍ 18ന് ഇന്ത്യ - ചൈന - ഭൂട്ടാന്‍ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക്ലാമില്‍ ചൈനയുടെ റോഡ് നിര്‍മ്മാണം ഇന്ത്യന്‍ സേന തടഞ്ഞിരുന്നു . അന്ന് യുദ്ധഭീതി സൃഷ്ടിച്ച് ഇരു സേനകളും 73 ദിവസമാണ് മുഖാമുഖം നിന്നത് . ഇന്ത്യയുടെ 'ഓപ്പറേഷന്‍ ജൂനിപ്പര്‍' എന്ന ഓപ്പറേഷനില്‍ ചൈനീസ് പട്ടാളം റോഡ് നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതമായി. ഏകദേശം 4050 കിലോമീറ്ററാണ് ഇന്ത്യ - ചൈന അതിര്‍ത്തി. ദോക്ലാമിന് ശേഷം ഇന്ത്യന്‍ സേന ചൈനീസ് അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. 2017 ആഗസ്റ്റ്ഇല്‍ - ലഡാക്കിലെ പാന്‍ഗോങ് തടാകത്തിന്റെ കിഴക്കേ കരയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പരസ്പരം അടികൂടുകയും കല്ലെറിയുകയും ചെയ്തിരുന്നു..
2018 പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങും തമ്മില്‍ വുഹാനില്‍ നടത്തിയ ഉച്ചകോടിയില്‍ ദോക്ലാം സംഘര്‍ഷം ആവര്‍ത്തിക്കാതെ അതിര്‍ത്തിയില്‍ സമാധാനം നിലനിറുത്താന്‍ തീരുമാനിക്കുകയായിരുന്നു.? 2019 ഒക്ടോബറില്‍ ഇരുനേതാക്കളും മഹാബലിപുരത്ത് നടത്തിയ ഉച്ചകോടിയിലും ഇതിന് ധാരണയുണ്ടാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha
























