ലോക്ഡൗണിനെ തുടര്‍ന്ന് പരീക്ഷകളും ക്ലാസുകളും മുടങ്ങിപ്പോയ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കാന്‍ യൂണിവേഴ്‌സിറ്റികളോട് നിര്‍ദ്ദേശിച്ച് യുജിസി

ലോക്ഡൗണിനെ തുടര്‍ന്ന് പരീക്ഷകളും ക്ലാസുകളും മുടങ്ങിപ്പോയ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്ന് യു.ജി.സി യൂണിവേഴ്‌സിറ്റികളോട് ആവശ്യപ്പെട്ടു. ഇന്നലെയാണ് യു.ജി.സി ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. കാവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ രംഗത്ത് സ്വീകരിക്കേണ്ട മറ്റ് നടപടികളെക്കുറിച്ചും വിജ്ഞാപനത്തിലുണ്ട്. അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും സംശയങ്ങള്‍ അകറ്റുന്നതിന് ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ എടുത്തുപറയുന്നു.
സ്ഥാപനങ്ങള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംശയങ്ങളും പരാതികളും ഉന്നയിക്കാനായി യു.ജി.സി സ്വീകരിക്കുന്ന മറ്റ് മാര്‍ഗങ്ങള്‍ ഇവയാണ്. വിദ്യാര്‍ഥികള്‍ക്ക് 011-23236374 എന്ന ഹെല്‍പ് ലൈന്‍ നമ്ബര്‍ വഴി ,തിങ്കള്‍ മുതല്‍ വെള്ളിവരെ ദിവസങ്ങളില്‍ 10 മുതല്‍ 5 വരെയുള്ള സമയത്ത് ബന്ധപ്പെടാം. covid19help.ugc@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്ക് യു.ജി.സിക്ക് മെയില്‍ അയക്കാം. ഇതുകൂടാതെ https://www.ugc.ac.in/greivance/ എന്ന നിലവിലുള്ള വെബ്‌സൈറ്റിലൂടെയും പരാതി അയക്കാം. സ്ഥാപനങ്ങളുടേയും വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും പരാതികള്‍ പരിഹരിക്കുന്നതിനായി യു.ജി.സി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ യു.ജി.സി ഏപ്രില്‍ 29ന് പുറത്തിറക്കിയ കലണ്ടര്‍ അനുസരിച്ച് പരീക്ഷകള്‍ നടത്തണമെന്നും യു.ജി.സി നിര്‍ദേശിക്കുന്നു.
"
https://www.facebook.com/Malayalivartha
























