ഉത്തര്‍പ്രദേശിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം... 11 പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. യുപിയിലെ 38 ജില്ലകളിലാണ് കാറ്റും മഴയും കനത്ത നാശം വിതച്ചത്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ മജിസ്ട്രേറ്റിനോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
"
https://www.facebook.com/Malayalivartha
























