ലോകമെങ്ങും ഇപ്പോൾ കോവിഡ് 19 എന്ന വൈറസിനെ തുരത്താനുള്ള തന്ത്രപ്പാടിലാണ് ..ഒപ്പം വൈറസ് വ്യാപനം ഉണ്ടാക്കുന്ന ഭയപ്പാടിലും..എന്നാൽ ബീഹാറിൽ കൊറോണ പേടി കുറച്ചു കൂടുതലാണ്.... കൊറോണ വ്യാപനം തടയുന്നതിനോടൊപ്പം തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയ തൊഴിലാളികൾ കൂട്ടത്തോടെ ബീഹാറിൽ തിരിച്ചെത്തുന്നത് സർക്കാരിന് ഇരട്ടി ബാധ്യത

ലോകമെങ്ങും ഇപ്പോൾ കോവിഡ് 19 എന്ന വൈറസിനെ തുരത്താനുള്ള തന്ത്രപ്പാടിലാണ് ..ഒപ്പം വൈറസ് വ്യാപനം ഉണ്ടാക്കുന്ന ഭയപ്പാടിലും..എന്നാൽ ബീഹാറിൽ കൊറോണ പേടി കുറച്ചു കൂടുതലാണ്.... കൊറോണ വ്യാപനം തടയുന്നതിനോടൊപ്പം തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയ തൊഴിലാളികൾ കൂട്ടത്തോടെ ബീഹാറിൽ തിരിച്ചെത്തുന്നത് സർക്കാരിന് ഇരട്ടി ബാധ്യത ആയിരിക്കുകയാണ്
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്താകമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അതിഥി തൊഴിലാളികള്‍ക്ക് ഉപജീവനം മാര്‍ഗം നഷ്ട്ടപ്പെട്ടു ...വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങി കിടക്കുന്ന അതിഥിസംസ്ഥാന തൊഴിലാളികളേയും വിദ്യാര്‍ത്ഥികളേയും തീര്‍ത്ഥാടകരേയുമെല്ലാം സ്വന്തം സംസ്ഥാനങ്ങളിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരുകളും അതത് സംസ്ഥാന സര്‍ക്കാരുകളും.
ഇത്തരത്തില്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തുന്ന തൊഴിലാളികളെ പരിശോധിക്കുകയും അവരെ സംരക്ഷിക്കുകയും സൗകര്യങ്ങള്‍ ഒരുക്കേണ്ടതുമെല്ലാം അവിടുത്തെ സര്‍ക്കാരുകളാണ്. അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടെ ബീഹാറില്‍ ഞായറാഴ്ച്ച വരെ തിരികെയെത്തിയത് ഒരു ലക്ഷം അതിഥി തൊഴിലാളികളാണ്.
സംസ്ഥാനത്ത് ഇതുവരേയും 673 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 354 പേരും രോഗമുക്തി നേടി കഴിഞ്ഞു. 319 പേരാണ് സംസ്ഥാനത്തിപ്പോള്‍ ചികിത്സയിലുള്ളത്. എന്നാല്‍ 84 പ്രത്യേക ട്രെയിനുകളിലായി സംസ്ഥാനത്ത് 1 ലക്ഷം അതിഥി തൊഴിലാളികളാണ് എത്തിചേർന്നിട്ടുള്ളത് ..ഇത് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തുകയാണ്.
തിരികെയെത്തിയ അതിഥി തൊഴിലാളികളില്‍ 142 പേര്‍ക്ക് ഇതുവരേയും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചുവെന്നതും ബീഹാറിന് ഒരു വലിയ വെല്ലുവിളിയായിരിക്കുകയാണ്. സംസ്ഥാനത്തെ 38 ജില്ലകളില്‍ 37 ഇടത്തും കൊറോണ രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു . മെയ് നാലിന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ 30 പേര്‍ക്കും ഗുജറാത്തില്‍ നിന്നുള്ള 22 പേരിലും ദില്ലിയില്‍ നിന്നെത്തിയ 8 പേരിലുമാണ് കൊറോണ സ്ഥിരീകരിച്ചത്.
അതിഥി തൊഴിലാളികള്‍ എത്തുന്നതിന് മുന്‍പ് സംസ്ഥാനത്ത് രോഗത്തിന്റെ നിരക്ക് 1.8 ശതമാനമാണെന്നായിരുന്നു ആരോഗ്യവകുപ്പ് അറിയിച്ചത്. നേരത്തെ 1000 സാമ്പിളുകള്‍ പരിശോധിക്കുമ്പോള്‍ അതില്‍ 2 % ത്തില്‍ കുറവ് ആളുകള്‍ക്ക് മാത്രമെ രോഗം സ്ഥിരീകരിച്ചിരുന്നുള്ളു.
എന്നാല്‍ തൊഴിലാളികളുടെ വരവോട് കൂടി ഇത് 4.5 % മായി വര്‍ധിച്ചിരിക്കുകയാണ്. അതായത് 1000 പരിശോധനകള്‍ നടത്തിയാല്‍ അതില്‍ 45 ശതമാനം പേരിലും കൊറോണ വൈറസ് സ്ഥിരീകരിക്കുകയാണ്.
മറ്റിടങ്ങളെ അപേക്ഷിച്ച് ബീഹാറില്‍ കുടിയേറ്റ തൊഴിലാളികളില്‍ കൊറോണ വൈറസ് രോഗ നിരക്ക് കൂടുതലാണ്. ഇവര്‍ പല സംസ്ഥാനങ്ങളില്‍ നിന്നും വരുന്നത് കൊണ്ട് തന്നെ രോഗനിരക്ക് പ്രവചനാതീതമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ബീഹാറില്‍ സജ്ജീകരിച്ച 3474 നീരീക്ഷണ കേന്ദ്രങ്ങളിലായി 98814 പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ബീഹാര്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് സെക്രട്ടറി അനുപം കുമാര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരും 10.40 കോടി ജനങ്ങളെ സ്‌ക്രീന്‍ ചെയ്തിട്ടുള്ളതിൽ 3849 പേർക്ക് മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടുള്ളത് .. ഇത് മൊത്തം സ്‌ക്രീന്‍ ചെയ്തവരുടെ 0.0037 ശതമാനം മാത്രമാണ്. എന്നാൽ രോഗം സ്ഥിരീകരിച്ചവരിൽ അതില്‍ 0.048 ശതമാനം അതിഥി തൊഴിലാളികളാണ്.
കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനത്തെത്തിക്കുന്നതിനായി ബീഹാറില്‍ അടുത്ത ഒരാഴ്ച്ചക്കുള്ളില്‍ 86 പ്രത്യേക ട്രെയിനുകള്‍ കൂടിയാണ് സജ്ജമാക്കിയത്. മെയ് 17 ന് ലോക്ക്ഡൗണ്‍ അവസാനിക്കുന്നതിന് മുന്‍പ് 2.22 ലക്ഷം പേരെ കൂടിയാണ് തിരികെയെത്തിക്കുന്നത്. ഇതോടെ രോഗമുള്ളവരുടെ എണ്ണത്തിൽ എത്രകണ്ട് വർധന ഉണ്ടാകുമെന്ന ആശങ്കയിലാണ് ബീഹാർ
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്തുന്ന ആളുകളെ 21 ദിവസം ക്വാറന്റൈനിൽ പാർപ്പിക്കുന്നുണ്ട് . നിരീക്ഷണ കാലാവധി തീരുമ്പോൾ ഓരോരുത്തർക്കും ആയിരം രൂപ വീതം സഹായധനം നൽകുന്നുണ്ടെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha
























