ഭാര്യ മുട്ടക്കറി ഉണ്ടാക്കി നല്‍കാത്ത കാരണത്താല്‍ മദ്യലഹരിയിലായിരുന്ന പിതാവ് മൂന്നുവയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി, സംഭവശേഷം മുങ്ങിയ പ്രതിയെ പിടികൂടാനു്ള്ള ശ്രമത്തില്‍ പോലീസ്

ഭാര്യ മുട്ടക്കറി ഉണ്ടാക്കി നല്‍കാത്ത കാരണത്താല്‍ മദ്യലഹരിയിലായിരുന്ന പിതാവ് മൂന്നുവയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ നഗ്ല ഗ്രാമവാസിയായ സുഭാഷ് ബഞ്ചാര എന്നയാള്‍ മുട്ടക്കറി ഉണ്ടാക്കി നല്‍കണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഇത് ഭാര്യ വിസമ്മതിച്ചു.
ഇതില്‍ കലിപൂണ്ട സുഭാഷ് ഭാര്യയെയും കുഞ്ഞിനെയും മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഖുര്‍ജ മേഖലയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുട്ടി മരിച്ചു. സംഭവത്തിനു ശേഷം മുങ്ങിയ സുഭാഷിനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു
https://www.facebook.com/Malayalivartha
























