ജമ്മുകശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കണമെന്ന ഹരജികളില്‍ ഉന്നതാധികാര സമിതി രൂപവത്കരിക്കാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി

ജമ്മുകശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കണമെന്ന ഹരജികളില്‍ ഉന്നതാധികാര സമിതി രൂപവത്കരിക്കാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി. ആഭ്യന്തര മന്ത്രാലയം, വാര്‍ത്താ വിനിമയ മന്ത്രാലയം എന്നിവയുടെ സെക്രട്ടറിമാരും ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറിയും അടങ്ങിയ സമിതിയാവും രൂപവത്കരിക്കുക. ജമ്മുകശ്മീരിലെ സുരക്ഷയെ കുറിച്ച് സമിതി വിലയിരുത്തും. ഇതിനൊപ്പം 4ജി ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കണമെന്ന് ഹരജിക്കാരുടെ ആവശ്യവും സമിതി പരിഗണിക്കണം. ഇവരുടെ റിപ്പോര്‍ട്ടനുസരിച്ചാവും ഇക്കാര്യത്തിലെ തീരുമാനം.
ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തില്‍ ആര്‍. സുഭാഷ് റെഡ്ഢി, ബി.ആര്‍. ഗവായ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസില്‍ പറഞ്ഞത്.ഫ്രീഡം ഫോര്‍ മീഡിയ പ്രഫഷനല്‍സ് (എഫ്.എം.പി), ശുഐബ് ഖുറേഷി, പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ ജമ്മുകശ്മീര്‍ എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്. നിലവില്‍ ലഭിക്കുന്ന 2ജി ഇന്റര്‍നെറ്റ് ഈ ലോക്ഡൗണ്‍ സമയത്ത് വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വാണിജ്യത്തിനും പര്യാപ്തമല്ലെന്ന് ഹര്‍ജിക്കാരുടെ വാദം.
"
https://www.facebook.com/Malayalivartha
























