പതിനഞ്ചുകാരിയെ വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് തീകൊളുത്തി

15 വയസുകാരിയെ വീട്ടില്‍ കയറി പെട്രോളൊഴിച്ച് തീവച്ച് കൊന്നു. തമിഴ്നാട് വില്ലുപുരത്താണ് ദാരുണ സംഭവം ഉണ്ടായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജയശ്രീയാണ് കൊല്ലപ്പെട്ടത്. കേസില്‍ രണ്ട് അണ്ണാ ഡി.എം.കെ നേതാക്കള്‍ അറസ്റ്റിലായി. കുട്ടിയുടെ അച്ഛനുമായുള്ള കുടുംബ പ്രശ്‌നമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇന്നലെ വൈകീട്ടാണ് മുരുകന്‍ എന്നയാളും സഹായിയും ചേര്‍ന്ന് കുട്ടിയെ വീട്ടില്‍ക്കയറി തീ കൊളുത്തിയത്.
പെൺകുട്ടിയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഡിഎംകെ അപലപിച്ചു. മനസാക്ഷിയെ നടുക്കുന്ന ദാരുണ സംഭവമെന്ന് സ്റ്റാലിൻ പ്രതികരിച്ചു. നടപടി ഉറപ്പ് വരുത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























