രക്ഷയില്ലാതെ ചെന്നൈ; കോയമ്പേടിന് പിന്നാലെ തിരുവാൺമയൂർ ചന്ത, വന്ന് പോയ മുന്നൂറിലധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചു

ചെന്നൈയിലെ തന്നെ ഏറ്റവും വലിയ ഹോട്സപോട് ആയ കോയമ്പേടിന് പുറമേ തിരുവാണ്‍മിയൂര്‍ ചന്തയിലും രോഗബാധിതർ ഇരട്ടിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. തിരുവാണ്‍മിയൂര്‍ ചന്തയിൽ വന്ന് പോയ മുന്നൂറിലധികം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. എന്നാൽ തന്നെയും കോയമ്പേട് രോഗബാധിതർ രണ്ടായിരം കടന്നു. ഇതിനിടയിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചതോടെ ജനം കൂട്ടത്തോടെ തെരുവിലിറങ്ങിയ കാഴ്ചയും ഏറെ ഭയപ്പെടാണ് ഉളവാക്കുന്നത്.
അതോടൊപ്പം തന്നെ തിരുവാണ്‍മിയൂരിലെ ചില്ലറ വിൽപ്പനക്കാർക്ക് ഉൾപ്പടെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വിവിധ തെരുവുകളിൽ കച്ചവടം നടത്തുന്നവരാണ് ഇവരെല്ലാം എന്നാണ് ലഭ്യമാകുന്ന വിവരം. കോയമ്പേട് അടച്ചതോടെ കൂടുതൽ പേരും ആശ്രയിച്ചിരുന്ന ചന്തയായിരുന്നു ഇത്. ഒരാഴ്ച മുമ്പ് വരെ ആയിരക്കണക്കിന് പേർ തടിച്ചുകൂടിയിരുന്ന ഇവിടമാണ് പുതിയ ക്ലസ്റ്റർ. ചന്തയിൽ വന്ന് പച്ചക്കറി വാങ്ങി മടങ്ങിയ 43 പേർക്ക് ഇന്ന് തമിഴ്‌നാട്ടിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം കോയമ്പേട് ചന്തയിൽ നിന്ന് എത്തിയ കൂടുതൽ പേർക്ക് ആന്ധ്ര പ്രദേശിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് എന്നും റിപോർട്ടുകൾ വ്യക്തമാക്കുന്നു. ചിറ്റൂരിലും നെല്ലൂരിലുമായി 35 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയുണ്ടായി. ആന്ധ്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നിരിക്കുകയാണ്. ഇത് നയിക്കുന്നത് വളരെ വലിയ ആശങ്കയിലേക്കാണ്.
https://www.facebook.com/Malayalivartha























