മെയ് പതിനേഴിന് വ്യോമഗതാഗതം പുനഃരാരംഭിക്കും, എന്നാൽ യാത്രക്കാർ ഇത് ശ്രദ്ധിക്കണം
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവച്ച തീവണ്ടി സർവീസുകൾ നാളെ മുതല്‍ ആരംഭിക്കുന്നതിനു പിന്നാലെ, മേയ് പതിനേഴോടെ രാജ്യത്ത് വിമാന സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്ളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.
ഇതേതുടർന്ന് വിഷയവുമായി ബന്ധപ്പെട്ട, വാണിജ്യവിമാനങ്ങളുടെ അവസാനവട്ട തയ്യാറെടുപ്പുകള്‍ പരിശോധിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും തിങ്കളാഴ്ച വിവിധ വിമാനത്താവളങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.എന്‍. ന്യൂസ് 18 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതോടൊപ്പം തന്നെ ആദ്യഘട്ടത്തില്‍ 25 ശതമാനം റൂട്ടുകളിലാണ് സര്‍വീസ് നടത്തുക എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ എത്തിച്ചേരാന്‍ രണ്ടുമണിക്കൂറില്‍ താഴെ സമയം വേണ്ടയിടങ്ങളിലേക്കുള്ള സര്‍വീസുകളില്‍ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന നിര്‍ദേശവും നിലവിൽ വന്നിട്ടുണ്ട്.
ഒപ്പം യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം എന്ന നിബന്ധനയാണ് മുന്നോട്ട് വയ്ക്കുന്നത്. തുടർന്ന് അനുമതി ലഭിച്ചാലുടന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വിമാനക്കമ്പനികള്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. പ്രധാന റൂട്ടുകളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാകും സര്‍വീസുകള്‍ നടത്തുക.
https://www.facebook.com/Malayalivartha























