ട്രെയിൻ യാത്രയ്ക്ക് വ്യക്തമായ മാർഗനിർദേശങ്ങളുമായി കേന്ദ്രം; ടിക്കറ്റ് ബുക്കിങ് സമയംവൈകുമെന്ന് റയിൽ വേ

ട്രെയിന്‍ സർവീസ് ചൊവ്വാഴ്ച തുടങ്ങാനിരിക്കെ കൂടുതൽ വ്യക്തമായ മാര്‍ഗരേഖയുമായി കേന്ദ്രം. ട്രെയിൻ പുറപ്പെടുന്നതിനു ഒന്നര മണിക്കൂർ മുൻപെങ്കിലും റെയിൽവേ സ്റ്റേഷനിൽ എത്തിയവർക്ക് മാത്രമേ യാത്ര ച്ചറിയാൻ അനുവാദമുണ്ടാകുകയുള്ളൂ.. . ട്രെയിൻ പുറപ്പെടുന്നതിനു 15 മിനിറ്റ് മുൻപുവരേ മാത്രമേ സ്റ്റേഷനിലേക്ക് പ്രവേശനം അനുവദിക്കൂ. റെയില്‍വേ സ്റ്റേഷനുകളിലേക്ക് പോകാന്‍ പ്രത്യേക പാസ് വേണ്ട, റെയില്‍വേ ടിക്കറ്റ് മതി
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്രെയിൻ യാത്ര സംബന്ധിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോട്ടോകോൾ (എസ്ഒപി) പുറത്തിറക്കി. യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ റെയിൽവേയും പുറപ്പെടുവിച്ചു. ട്രെയിൻ യാത്രയ്ക്കുള്ള ബുക്കിങ് സമയം തിങ്കളാഴ്ച വൈകിട്ട് 4 മുതൽ ആണെന്നാണ് അറിയിച്ചിരുന്നെങ്കിലും 6 മുതലെ തുടങ്ങൂവെന്ന് ഐആർടിസി അറിയിച്ചു.
പ്രധാന മാർഗനിർദേശങ്ങൾ ഇവയാണ്
യാത്ര ഉറപ്പായ ഇ–ടിക്കറ്റുകൾ കൈവശമുള്ളവരെ മാത്രമെ റെയിവേ സ്റ്റേഷനിൽ പ്രവേശിപ്പിക്കൂ.
കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്റ്റേഷനുകളില്‍ നിർബന്ധിത തെർമൽ സ്ക്രീനിങ് ഉണ്ടായിരിക്കും . രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ .
സ്റ്റേഷനുകളുടെയും കോച്ചുകളുടേയും പ്രവേശന കവാടങ്ങളിൽ സാനിറ്റൈസർ കരുതണം
ട്രെയിനിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണം.
യാത്രയിലുടനീളം മാസ്ക് ധരിക്കണം.
യാത്രക്കാർ സ്വന്തമായി കമ്പിളി വസ്ത്രങ്ങളും ഭക്ഷണവും കരുതണം. കുപ്പിവെള്ളത്തിന് പൈസ ഈടാക്കും.
യാത്രക്കാർ എല്ലാവരും ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്യണം.
ട്രെയിനുകളിൽ എസി കോച്ചുകൾ മാത്രമേ ഉണ്ടാവുകയുള്ളു . ടിക്കറ്റ് നിരക്കുകൾ രാജധാനി നിരക്കിന് തുല്യമായിരിക്കും
യാത്രയ്ക്ക് ഏഴ് ദിവസം മുൻപു വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപുവരെ ടിക്കറ്റ് ഓണ്‍ലൈനായി റദ്ദാക്കാം. എന്നാൽ ടിക്കറ്റ് നിരക്കിന്റെ 50% റദ്ദാക്കൽ നിരക്കായി പിടിക്കും
https://www.facebook.com/Malayalivartha























