കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 30% പിടിക്കുമെന്ന വാർത്ത വ്യാജ്യം

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 30 ശതമാനം കുറവു വരുത്തുമെന്ന് മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവമല്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇതു സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. കൊറോണയുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ ശമ്പളം പിടിക്കുമെന്നു വാർത്തകളാണ് മാധ്യമങ്ങളിൽ വന്നിരുന്നത്
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ യാതൊരു വിധ ആലോചനയും നടത്തുന്നില്ലെന്ന് ധനമന്ത്രാലയം ട്വിറ്റര്‍ ഹാൻഡിലില്‍ വ്യക്തമാക്കി.
ശമ്പള, പെൻഷൻ വിതരണത്തെ നിലവിലെ സാഹചര്യം ബാധിക്കില്ലെന്ന് ധനമന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പെൻഷൻ തുകയില്‍ നിന്ന് 20 ശതമാനം പിടിക്കുമെന്ന വാര്‍ത്തയും അടിസ്ഥാന രഹിതമാണെന്നും ധനവിനിയോഗം സംബന്ധിച്ച സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പെൻഷനെയോ ശമ്പളത്തെയോ ബാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കൊവിഡ്-19 ലോക്ക്ഡൗൺ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതിയുണ്ടാക്കാനായി ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ജനങ്ങള്‍ അത് വിശ്വസിക്കരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി
https://www.facebook.com/Malayalivartha























