പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഡൽഹിയിൽ പുരോഗമിക്കുന്നു...ലോക്ക് ഡൗൺ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ യോഗത്തിനു ശേഷമേ ലഭ്യമാവുകയുള്ളു

പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഡൽഹിയിൽ പുരോഗമിക്കുന്നു. ആറുമണിക്ക് 30 മിനിറ്റ ബ്രേക്കിന് ശേഷം യോഗം വീണ്ടും തുടരും. എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരം നൽകുന്നുണ്ട് എന്നതിനാൽ യോഗ പരിപാടികൾ വൈകീട്ട് 9.30 വരെ തുടരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം തുടങ്ങിയത്. മൂന്നാംഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെയാണ് മുഖ്യമന്ത്രിമാരുടെ യോഗമെന്നത് ശ്രദ്ധേയമാണ്. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം മോദി വിളിച്ച് ചേർക്കുന്ന മുഖ്യമന്ത്രിമാരുടെ അഞ്ചാമത്തെ യോഗമാണിത്.
മെയ് 31 വരെ ലോക്ക് ഡൗൺ നീട്ടണമെന്ന് പശ്ചിമബംഗാൾ അടക്കമുള്ള നാല് സംസ്ഥാനങ്ങൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു. അതേസമയം കേന്ദ്രത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രൂക്ഷവിമർശനമുന്നയിച്ചു . 'നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ല. ആരും ഞങ്ങളുടെ അഭിപ്രായം എന്താണെന്ന് പോലും ചോദിക്കുന്നില്ല. ഫെഡറല്‍ സംവിധാനത്തെ തരിപ്പണമാക്കാന്‍ ശ്രമിക്കരുതെന്നും' മമത യോഗത്തിൽ പറഞ്ഞു.
ലോക്ക് ഡൗൺ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ യോഗത്തിനു ശേഷമേ ലഭ്യമാവുകയുള്ളു
https://www.facebook.com/Malayalivartha























