കേരളത്തിലേക്ക് ആഴ്ചയിൽ 3 ട്രെയിന്‍; സന്ദര്‍ശകരുടെ തിരക്ക് മൂലം ഐആര്‍സിടിസി വെബ്‌സൈറ്റ് ക്രാഷ് ആയി

രാജ്യം കോവിഡ് ഭീക്ഷണിയെ അഭിമുഖീകരിച്ച സാഹചര്യത്തിൽ പ്രതിരോധം എന്ന നിലക്ക് ലോക് ഡൗൺ മാത്രമാണ് പ്രതിവിധി. അതുകൊണ്ടുതന്നെയാണ് രാജ്യത്തെ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റയിൽവേ സംവിധാനവും നിര്ത്തലാക്കിയത്. എന്നാലിപ്പോൾ ഘട്ടം ഘട്ടമായി സേവനങ്ങള്‍ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ. മെയ് 12 മുതല്‍ തീവണ്ടികള്‍ക്കായുള്ള ബുക്കിങ് ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് നാലിനാണ് ബുക്കിങ് ആരംഭിച്ചത്. ഡല്‍ഹിയില്‍ നിന്നും തിരിച്ചും 15 റൂട്ടുകളിലാണ് തീവണ്ടി ഗതാഗതം ആരംഭിക്കുക.
റെയില്‍വേസ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ഉള്‍പ്പടെയുള്ള ടിക്കറ്റുകളൊന്നും ലഭിക്കില്ല. അതിനിടെ സന്ദര്‍ശകരുടെ തിരക്ക് മൂലം ഐആര്‍സിടിസി വെബ്‌സൈറ്റ് ക്രാഷ് ആയി. പലര്‍ക്കും വെബ്‌സൈറ്റ് കിട്ടുന്നില്ലെന്ന പരാതി ഉയരുകയാണ്. .
ഡല്‍ഹിയില്‍ നിന്ന് ദിബ്രുഗഡ്, അഗര്‍ത്തല,ഹൗറ, പാറ്റ്‌ന, ബിലാസ്പുര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്ദരാബാദ്, ബംഗളുരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നിവടങ്ങളിലേക്കാണ് പ്രത്യേക ട്രെയിനുകളുള്ളത്.
രാജധാനി ടിക്കറ്റുകള്‍ക്കുള്ള പോലെ തന്നെയാവും ടിക്കറ്റ് നിരക്ക്. തത്കാല്‍ ടിക്കറ്റുകളും വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളും അനുവദിക്കില്ല. കണ്‍ഫേം ആയ ടിക്കറ്റുകള്‍ ഉള്ള യാത്രക്കാരെ മാത്രമേ സ്റ്റേഷനുകളില്‍ പ്രവേശനം അനുവദിക്കൂ. കോവിഡ്-19 ലക്ഷണങ്ങളില്ലാത്തവരെ ട്രെയിനില്‍ കയറാന്‍ അനുവദിക്കും. യാത്രക്കാര്‍ മാസ്‌ക് ധരിക്കുകയും സ്‌ക്രീനിങിന് വിധേയരാവുകയും വേണം.
രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസ് ആണ് നടപ്പിലാക്കുക. ആദ്യയാത്ര മറ്റന്നാള്‍ തുടങ്ങും. ചൊവ്വാഴ്ചയും ഞായറാഴ്ചയും സര്‍വീസ് ഉണ്ടാകും. ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് തിരിച്ചും സര്‍വീ്സ് നടത്തും. തിരുവനന്തപുരത്തിനു പുറമേ കോഴിക്കോട്ടും എറണാകുളത്തും ആണ് സ്റ്റോപ്ല്. ആലപ്പുഴ വഴിയുളള ട്രെയിന് കേരളത്തില്‍ എട്ട് സ്റ്റോപ്പുകള്‍ ഉണ്ടാകും.
നിറുത്തിവച്ച ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ തുടങ്ങാനിരിക്കെ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനും കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണ്. മേയ് പതിനേഴോടെ രാജ്യത്ത് വിമാന സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 23മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നിറുത്തിവച്ചിരുന്നു.
വാണിജ്യവിമാനങ്ങളുടെ അവസാനവട്ട തയ്യാറെടുപ്പുകള്‍ പരിശോധിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും തിങ്കളാഴ്ച വിവിധ വിമാനത്താവളങ്ങള്‍ സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.. ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് വിമാനക്കമ്ബനികള്‍. ഡല്‍ഹി, മുബയ്, ബംഗളുരു തുടങ്ങിയ നഗരങ്ങളുമായി ബന്ധപ്പെട്ടായിരിക്കും ആദ്യം സര്‍വീസ് പുനരാരംഭിക്കുയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ 25 ശതമാനം റൂട്ടുകളിലാണു സര്‍വീസ് നടത്തുക. എത്തിച്ചേരാന്‍ രണ്ടുമണിക്കൂറില്‍ താഴെ സമയം വേണ്ടയിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യില്ല. യാത്രക്കാര്‍ നിര്‍ബന്ധമായും മൊബൈലില്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണമെന്നും റിപ്പോര്‍ട്ടുണ്ട്..
https://www.facebook.com/Malayalivartha























