ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിയെ എത്തിച്ച തിഹാര്‍ ജയിലില്‍ അതീവ ജാഗ്രത ......

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്. ഇതിനിടെ ഡല്‍ഹിയിലെ തിഹാര്‍ ജയില്‍ അധികൃതരും ആശങ്കയില്‍.
ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ ഒരാളെ ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടുത്തെ രണ്ടാം നമ്പര്‍ ജയിലില്‍ എത്തിച്ചിരുന്നു. ഇയാള്‍ ബലാത്സംഗം ചെയ്തുവെന്ന് പരാതിപ്പെട്ട പെണ്‍കുട്ടിക്ക് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് തിഹാര്‍ ജയിലിലും അതീവ ജാഗ്രത നിർദ്ദേശം ഉണ്ടായിരിക്കുന്നത്
കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ ബിഹാറിലെ കുപ്രസിദ്ധ മാഫിയ തലവന്‍ ഷഹാബുദ്ദീന്‍ എന്നിവര്‍ അടക്കമുള്ളവർ തിഹാറിലെ രണ്ടാം നമ്പര്‍ ജയിലിലുണ്ട് . എന്നാല്‍ ഇവരെയെല്ലാം അതീവ സുരക്ഷയോടെ പ്രത്യേക സെല്ലുകളില്‍ പാര്‍പ്പിച്ചിരിക്കുകയായതിനാൽ കോവിഡ് 19 സംശയിക്കുന്ന പ്രതിയുമായി ഇവരൊന്നും നേരിട്ട് ഇടപഴകിയിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ......
ബലാത്സംഗക്കേസിലെ പ്രതിയെ ജയില്‍ അധികൃതര്‍ കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനാ ഫലം വന്നിട്ടില്ല. ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടാല്‍ ഇയാള്‍ക്കൊപ്പം സെല്ലില്‍ അടച്ചിരുന്നവര്‍ അടക്കമുള്ളവര്‍ക്കും കോവിഡ് 19 ബാധിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ജയില്‍ അധികൃതര്‍..
https://www.facebook.com/Malayalivartha























