ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് കോവിഡ്; പ്രതിയെ പാര്‍പ്പിച്ചിരിക്കുന്ന തിഹാര്‍ ജയില്‍ ആശങ്കയില്‍; കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജന് ബിഹാറിലെ കുപ്രസിദ്ധ മാഫിയ തലവന്‍ ഷഹാബുദ്ദീന് എന്നിവര്ടക്കം നിരവധി പേര് രണ്ടാം നമ്ബര്‍ ജയിലാണുള്ളത്

ഡല്‍ഹിയിലെ തിഹാര്‍ ജയിൽ കോവിഡ് ഭീതിയില്‍. ബലാത്സംഗക്കേസിലെ പ്രതിയായ ഒരാളെ രണ്ടാം നമ്ബര്‍ ജയിലില്‍ എത്തിച്ചിരുന്നു. ഇയാള്‍ പീഡനത്തിനിരയാക്കിയതായി പരാതിപ്പെട്ട പെണ്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ആശങ്ക ഉയർന്നത്.. ഇതേത്തുടര്‍ന്നു പ്രതിയെ പരിശോധനയ്ക്ക് വിധേയനാക്കി. ഇയാള്‍ക്കൊപ്പം സെല്ലില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു തടവുകാരെയും ക്വാറന്റൈനിലാക്കി. പ്രതിയുടെ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിക്കോ ഇയാളുടെ ഒപ്പം സെല്ലിലുണ്ടായിരുന്ന മറ്റു തടവുകാര്‍ക്കോ രോഗലക്ഷണങ്ങളൊന്നുമില്ലെന്നും അധികൃതര്‍ പറഞ്ഞു.
മേയ് ഒമ്ബതിനാണ് പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജയില്‍ അധികൃതര്‍ക്ക് വിവരം ലഭിക്കുന്നത്. കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജന് ബിഹാറിലെ കുപ്രസിദ്ധ മാഫിയ തലവന്‍ ഷഹാബുദ്ദീന് എന്നിവര്ടക്കം നിരവധി പേര് രണ്ടാം നമ്ബര്‍ ജയിലാണുള്ളത്. ഇവരെ പ്രത്യേക സെല്ലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവരൊന്നും പ്രതിയുമായി നേരിട്ട് ഇടപഴകിയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
ജയിലില്‍ പുതുതായിയെത്തുന്ന പ്രതികളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജയിലില്‍ സാമൂഹ്യ അകലം പാലിക്കല്‍ അടക്കമുള്ളവ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി ..
https://www.facebook.com/Malayalivartha























