Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കൊവിഡ് പരിശോധന നെഗറ്റീവ് ആയിട്ടും നിരീക്ഷണ കേന്ദ്രത്തില്‍ അഭയം തേടി യുവാവ്

11 MAY 2020 08:33 PM IST
മലയാളി വാര്‍ത്ത

ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റൊരു സംസ്ഥാനത്തുനിന്നും വന്ന ഭര്‍ത്താവിനെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കാതെ അയല്‍വാസികളും ഗത്യന്തരമില്ലാതെ ഭാര്യയും. ത്രിപുരയിലെ ഗോബിന്ദ ദേബ്‌നാഥ് എന്നയാള്‍ക്കാണ് ദുരനുഭവമുണ്ടായത്. മുപ്പതിനായിരം രൂപ കാര്‍വാടക കൊടുത്താണ് ആസ്സാമില്‍ നിന്നും ഇദ്ദേഹം ത്രിപുരയിലെ സ്വന്തം വീട്ടിലേക്കെത്തിയത്.

ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് 37കാരനായ ഗോബിന്ദ ആസ്സാമിലെ സിലാപത്തറിലുള്ള ഭാര്യാസഹോദരന്റെ വീട്ടില്‍ പോയത്. ഭാര്യയുടെ പിതാവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കൂലിപ്പണിക്കാരനായ ഗോബിന്ദ ഭാര്യ മാംപി ദേബ്‌നാഥിനും മകള്‍ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പം അഗര്‍ത്തലയിലാണ് താമസിക്കുന്നത്.
ലോക്ക്ഡൗണ്‍ നിലവില്‍വന്നതോടെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന് കാത്തിരുന്നു. പക്ഷേ രണ്ടു തവണ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചതോടെ മറ്റു മാര്‍ഗമില്ലാതെ കാര്‍ വാടകയ്‌ക്കെടുത്ത് സ്വന്തം വീട്ടിലേയ്ക്ക് പോകാന്‍ ഗോബിന്ദ തീരുമാനിച്ചു.
മറ്റൊരു സംസ്ഥാനത്തുനിന്ന് എത്തിയതിനാല്‍ നടപടിക്രമം അനുസരിച്ച് ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തി. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസ് ഇയാളെ വീട്ടിലെത്തിച്ചു. എന്നാല്‍ പ്രതീക്ഷിച്ചതൊന്നുമായിരുന്നില്ല വീട്ടില്‍ ഗോബിന്ദയ്ക്ക് നേരിടേണ്ടിവന്നത്. വീട്ടിലെത്തിയ ഗോബിന്ദയെ ഭാര്യ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല.
ഭര്‍ത്താവിനോട് തിരികെ വരേണ്ടതെന്ന് പറഞ്ഞിരുന്നതായി ഭാര്യ പറയുന്നു. രോഗിയായ അമ്മയും ചെറിയ കുട്ടിയുമാണ് വീട്ടിലുള്ളത്. ഗോവിന്ദയ്ക്ക് വൈറസ് ബാധയുണ്ടെങ്കില്‍ തന്നെയും 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്ന അവസ്ഥയുണ്ടാകും. അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസകരമാണ്. അതുകൊണ്ട് ഭര്‍ത്താവിനെ എവിടെയെങ്കിലും നിരീക്ഷണത്തില്‍ പാര്‍പ്പിക്കണമെന്നാണ് തന്റെ ആവശ്യമെന്നും അവര്‍ പറയുന്നു.
മറ്റൊരു സംസ്ഥാനത്തുനിന്നെത്തിയ ഗോബിന്ദയെ വീട്ടില്‍ താമസിക്കുന്നതിനെതിരെ അയല്‍ക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. അയല്‍ക്കാര്‍ ഭാര്യയെ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഗോബിന്ദ പറയുന്നു. പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും രോഗബാധയില്ലെന്ന് ഉറപ്പിക്കാനാവുമോ എന്നാണ് അയല്‍വാസികള്‍ ചോദിക്കുന്നത്. അതുകൊണ്ട് ഗോവിന്ദയെ രണ്ടാഴ്ച നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കണമെന്ന് അവരും ആവശ്യപ്പെട്ടു.
പോലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി ഭാര്യയെയും നാട്ടുകാരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ ഗോബിന്ദയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കുക മാത്രമായിരുന്നു പോംവഴി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends