കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം വെട്ടികുറയ്ക്കില്ല; സത്യാവസ്ഥ വ്യക്തമാക്കി ധനമന്ത്രി നിര്‍മല സീതാരാമന്‍

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം വെട്ടികുറയ്ക്കുമെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള ഒരു തീരുമാനവും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്നും ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അവയ്ക്ക് അടിസ്ഥാനമില്ലെന്നും ധനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന ശമ്ബളം അതേപടി തന്നെ തുടരുമെന്നും കേന്ദ്ര ധനമന്ത്രി തന്റെ ട്വീറ്റിലൂടെ സൂചന നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളത്തില്‍ 30 ശതമാനത്തിന്റെ കുറവ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി കാണിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വാര്‍ത്തകളാണ് ഇപ്പോള്‍ ധനമന്ത്രി നിഷേധിച്ചിരിക്കുന്നത്.
മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷനുകളില്‍ 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന വാര്‍ത്തകളും നിഷേധിച്ചുകൊണ്ട് നിര്‍മല സീതാരാമന്‍ രംഗത്തുവന്നിരുന്നു. പെന്‍ഷന്‍ വിതരണത്തില്‍ കുറവ് വരുത്തില്ലെന്നും നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പദ്ധതിയുടെ ഭാഗമായി വിധവകള്‍, മുതിര്‍ന്ന പൗരന്മാര്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് മൂന്ന് മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























