രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കും: കൂടുതല്‍ സംസ്ഥാനങ്ങള്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വച്ചു; മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ച അവസാനിച്ചു

രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന. രാജ്യത്തെ മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ച അവസാനിച്ച വേളയിലാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കൂടുതല്‍ സംസ്ഥാനങ്ങള്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വച്ചതോടെയാണ് കേന്ദ്രം ഈ തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് വിവരം.
കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് അടിയന്തര സാമ്ബത്തിക സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പിണറായി വിജയന്‍ ഇക്കാര്യം ഉന്നയിച്ചത്. അസംഘടിത മേഖലയ്ക്ക് പാക്കേജ് വേണമെന്നും കൂടുതല്‍ പരിശോധനാ കിറ്റുകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്ക്ഡൗണുമായ ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ന്യായമായ മാറ്റങ്ങള്‍ വരുത്താനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. ഓരോ സംസ്ഥാനത്തേയും സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പൊതു ഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പശ്ചിമ ബംഗാള്‍, ബീഹാര്‍, പഞ്ചാബ്, മഹാരാഷ്ട്ര. തെലങ്കാന സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.
കോവിഡ് വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. മഹാമാരിക്കെതിരായ ഇന്ത്യയുടെ നേട്ടത്തിന് ആഗോള ശ്രദ്ധയുണ്ട്. സംസ്ഥാനങ്ങള്‍ യോജിച്ച് മുന്നോട്ടു പോകണമെന്നും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ മോദി പറഞ്ഞു.
രോഗവ്യാപനം കൂടുതലുള്ള മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണം. തീവ്രവ്യാപനമുള്ള സ്ഥലങ്ങളേയും നേരിടേണ്ട രീതിയേയും കുറിച്ച് വ്യക്തമായ ധാരണയുണ്ട്. സാമ്ബത്തികപ്രവര്ത്തനങ്ങള്ക്ക് വരും ദിവസങ്ങളില്‍ വേഗം കൂടുമെന്നും പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു. സാമ്ബത്തിക രംഗത്ത് സ്തംഭനാവസ്ഥ വരാതെ നോക്കണം. കൂടുതല്‍ മേഖലകളിലേക്ക് രോഗം പടരാതെ സൂക്ഷിക്കണം. മുന്നോട്ടുള്ള പാത യോജിച്ച് തീരുമാനിക്കാമെന്നും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്നു വൈകുന്നേരം മൂന്നിനു തുടങ്ങിയ പ്രധാനമന്ത്രിയുടെ യോഗം തുടരുകയാണ്. ലോക്ക് ഡൗണ്‍ ആരംഭിച്ച ശേഷം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത് വീഡിയോ കോണ്‍ഫറന്‍സാണിത്.
https://www.facebook.com/Malayalivartha























