രാജ്യത്ത് യാത്രാ ട്രെയിനുകളുടെ പതിവുയാത്ര ഇന്നു തുടങ്ങുന്നു , ഡല്‍ഹി- തിരുവനന്തപുരം ട്രെയിന്‍ നാളെ മുതല്‍

രാജ്യത്ത് യാത്രാ ട്രെയിനുകളുടെ പതിവുയാത്ര ഇന്നു തുടങ്ങുന്നു. അന്‍പതു ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് തീവണ്ടി ഗതാഗതം പുനരാരംഭിക്കുന്നത്. തിരുവനന്തപുരത്തേക്കുള്ള ആദ്യ ട്രെയിന്‍ രാജധാനി എക്‌സ്പ്രസിന്റെ സമയക്രമം പാലിച്ചുകൊണ്ട് ന്യൂഡല്‍ഹിയില്‍ നിന്നു നാളെ രാവിലെ 11.25-നു പുറപ്പെടും. തിരുവനന്തപുരത്തു നിന്നു തിരിച്ചുള്ള സര്‍വീസ് 15 മുതലാണ്. കേരളത്തിലേക്കുള്ള ബുക്കിങ് ഇന്നലെ രാത്രി ഒന്‍പതിനാണ് ആരംഭിച്ചത്. തിരക്ക് കൂടുന്നതതനുസരിച്ച് നിരക്ക് കൂടുന്ന ഡൈനമിക് പ്രൈസിങ് രീതിയാണുള്ളത്.
ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് ഡല്‍ഹി- തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിന്‍ (02432). തിരിച്ചുള്ള സര്‍വീസ് (02431) വെള്ളി, വ്യാഴം, ബുധന്‍ ദിവസങ്ങളില്‍ വൈകിട്ട് 7.45-ന്് പുറപ്പെടും.
തിരുവനന്തപുരം, എറണാകുളം സൗത്ത്, കോഴിക്കോട്, മംഗളൂരു, മഡ്ഗാവ്, പന്‍വേല്‍, വഡോദര, കോട്ട എന്നിവിടങ്ങളിലാണു സ്റ്റോപ്.
ന്യൂഡല്‍ഹി- തിരുവനന്തപുരം: കോഴിക്കോട്ട് പിറ്റേന്നു രാത്രി 9.52, എറണാകുളത്ത് മൂന്നാം ദിനം പുലര്‍ച്ചെ 1.40, തിരുവനന്തപുരത്ത് പുലര്‍ച്ചെ 5.25.
തിരുവനന്തപുരം- ന്യൂഡല്‍ഹി: എറണാകുളത്ത് രാത്രി 11.10, കോഴിക്കോട്ട് പുലര്‍ച്ചെ 2.47.
https://www.facebook.com/Malayalivartha


























