കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു

നിതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം ഈ മാസം 15-ന് രാജ്യത്ത് 65,000 രോഗികളുണ്ടാകുമെന്നായിരുന്നു നിഗമനം. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് , 4 ദിവസം ശേഷിക്കെ ഇന്നലെ രോഗികള്‍ 67,152 ആയി.
ലോക്ഡൗണ്‍ നിബന്ധനകളിലെ ഇളവുകളാണു രോഗികള്‍ വര്‍ധിക്കാന്‍ കാരണമെന്നു വിലയിരുത്തലുണ്ട്. ഇതേനിരക്കില്‍ വര്‍ധിച്ചാല്‍ അടുത്ത 15 ദിവസംകൊണ്ട് ഒരു ലക്ഷം പുതിയ കേസുകള്‍ ഉണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഏപ്രില്‍ 27-ലെ നിതി ആയോഗ് റിപ്പോര്‍ട്ട് പറഞ്ഞത് ഓഗസ്റ്റ് പകുതിയോടെ രാജ്യത്ത് 2.74 കോടി കോവിഡ് ബാധിതരുണ്ടാകുമെന്നായിരുന്നു.
അന്ന് 12 ദിവസമെന്ന നിരക്കിലായിരുന്നു രോഗികളുടെ എണ്ണം ഇരട്ടിച്ചിരുന്നത്. ഇത് ഇടയ്ക്കു മെച്ചപ്പെട്ടാലും ലോക്ഡൗണ്‍ മാറുമ്പോള്‍ സ്ഥിതി രൂക്ഷമാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























