മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 23000 കടന്നു...ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മുംബൈയില്‍ ഇന്നലെ മാത്രം മുംബൈയില്‍ 20 പേര്‍ മരിച്ചു, പുതുതായി 782 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 23000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1230 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 36 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് 868 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി തിങ്കളാഴ്ച മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. രോഗംപിടിപെട്ട 4786 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.
14,521 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മുംബൈയില്‍ ഇതുവരെ 528 ജീവനുകള്‍ നഷ്ടമായി. തിങ്കളാഴ്ച മാത്രം മുംബൈയില്‍ 20 പേര്‍ മരിക്കുകയും പുതുതായി 782 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























