കേരളത്തിന് 1276 കോടി രൂപയുടെ ധനസഹായം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍... പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശപ്രകാരമാണ് തുക അനുവദിച്ചത്, കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ ധനസഹായം

കേരളത്തിന് 1276 കോടി രൂപയുടെ ധനസഹായം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. റവന്യൂ നഷ്ടം നികത്താണ് ധനസഹായമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സിതാരാമന്‍ അറിയിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശപ്രകാരമാണ് തുക അനുവദിച്ചത്. കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ ധനസഹായം.
ആന്ധ്രാപ്രദേശ്, ആസാം, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, തമിഴ്‌നാട്, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവയാണ് ധനസഹായം ലഭിച്ച മറ്റു സംസ്ഥാനങ്ങള്‍. ആകെ 6,195.08 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ ഇത് സംസ്ഥാനങ്ങള്‍ അധികസഹായമായി നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു.
"
https://www.facebook.com/Malayalivartha


























