1276.91 കോടി കേരളത്തിന് അനുവദിച്ച് കേന്ദ്രം; കേരളമടക്കം 14 സംസ്ഥാനങ്ങള്‍ക്കായി 6,195 കോടി രൂപയാണ് അനുവദിച്ചത്; 15-ാം ധനകാര്യ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി

കേരളത്തിന് 1276.91 കോടി രൂപ ധനസഹായം അനുവദിച്ച് ധനകാര്യ മന്ത്രാലയം. 15-ാം ധനകാര്യ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് തുക അനുവദിച്ചത്. റവന്യൂ നഷ്ടം നികത്താനാണ് തുക അനുവദിച്ചിരിക്കുന്നത്. കേരളമടക്കം 14 സംസ്ഥാനങ്ങള്‍ക്കായി 6,195 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 15-ാം ധനകാര്യ കമ്മീഷനാണ് ഓരോ സംസ്ഥാനത്തിന്റെയും നികുതി വിഹിതം കണക്കാക്കുന്നത്.
ഇതുകൂടാതെ ഇന്നലെ ചേര്‍ന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിലും സാമ്പത്തീക പാക്കേജ് ചര്‍ച്ചയായി. രോഗവ്യാപനമില്ലാത്ത മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്നുതുപോലെതന്നെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കണമെന്നും ഡല്‍ഹി ഉള്‍പ്പടെ ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടു. അടിയന്തരമായി സാമ്പത്തികപ്പാക്കേജ് അനുവദിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടകാര്യം. സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതു സംബന്ധിച്ച് ഈ മാസം 15-നകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ സന്തുലിതമായ സമീപനമാണ് വരുംദിവസങ്ങളില്‍ നടപ്പാക്കേണ്ടതെന്ന് ആമുഖപ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു. ഇളവുകള്‍മൂലം രോഗം ഗ്രാമങ്ങളിലേക്കു പടരുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗവ്യാപനത്തിനുശേഷം അഞ്ചാംവട്ടമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. വൈകീട്ട് നാലിനുതുടങ്ങിയ യോഗം രാത്രി വൈകിയാണ് അവസാനിച്ചത്. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കി.
https://www.facebook.com/Malayalivartha

























