ഇന്ത്യാ- ചൈന നിയന്ത്രണരേഖ മറികടക്കാനുള്ള ചൈനീസ് ശ്രമം പരാജയപ്പെടുത്തി വ്യോമസേന

ഇന്ത്യാ- ചൈന നിയന്ത്രണരേഖ മറികടക്കാനുള്ള ചൈനീസ് ശ്രമം പരാജയപ്പെടുത്തി വ്യോമസേന. ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയുടെ പ്രദേശത്തേക്ക് വന്ന ചൈനീസ് ഹെലികോപ്റ്ററിനെ വ്യോമസേന യുദ്ധവിമാനമയച്ച് തുരത്തി. ചൈനീസ് ഹെലികോപ്റ്റര്‍ നിയന്ത്രണരേഖയ്ക്ക് സമീപത്തേക്ക് വരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ വ്യോമസേനാ യുദ്ധവിമാനം അവിടേക്ക് പാഞ്ഞെത്തിയെന്നും ചൈനീസ് ഹെലികോപ്റ്റര്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചില്ലെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്.വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിക്കാനുള്ള ചൈനയുടെ ശ്രമം യുദ്ധവിമാനം ഉപയോഗിച്ച് ഇന്ത്യ തടയുന്നത്.
സിക്കിമിലെ നാഥുലാ പാസില്‍ ഇരുരാജ്യങ്ങളിലെയും സൈനികര്‍ പരസ്പരം ഏറ്റുമുട്ടിയ വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. സംഭവത്തില്‍ 10 സൈനികര്‍ക്ക് പരിക്കേറ്റുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.മെയ് അഞ്ചിന് ലഡാക്കിലെ പാങ്ങോങ് തടാകത്തില്‍ അതിര്‍ത്തി ലംഘനത്തിന് ചൈന ശ്രമം നടത്തിയിരുന്നു. ഇരു സേനകളും മുഖാമുഖം നിന്നതോടെ അടുത്ത ദിവസം നടന്ന സൈനികോദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചയിലാണ് ഈ സംഘര്‍ഷം അവസാനിച്ചത്.
"
https://www.facebook.com/Malayalivartha


























