ചൈനീസ് ഹെലികോപ്റ്റര്‍ നിയന്ത്രണരേഖയില്‍; ഇന്ത്യന്‍ യുദ്ധവിമാനം അവിടേക്ക് പാഞ്ഞെത്തി; ഒടുവില്‍ ഓടെടാ ഓട്ടം; ചൈനയെ തുരത്തിയടിച്ച് ഇന്ത്യന്‍ ചുണക്കുട്ടികള്‍

ഇന്ത്യാ- ചൈന നിയന്ത്രണരേഖ മറികടക്കാനുള്ള ചൈനീസ് ശ്രമം പരാജയപ്പെടുത്തി വ്യോമസേന. ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയുടെ പ്രദേശത്തേക്ക് വന്ന ചൈനീസ് ഹെലികോപ്റ്ററിനെ വ്യോമസേന യുദ്ധവിമാനമയച്ച് തുരത്തി. ചൈനീസ് ഹെലികോപ്റ്റര്‍ നിയന്ത്രണരേഖയ്ക്ക് സമീപത്തേക്ക് വരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ വ്യോമസേനാ യുദ്ധവിമാനം അവിടേക്ക് പാഞ്ഞെത്തിയെന്നും ചൈനീസ് ഹെലികോപ്റ്റര്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചില്ലെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്.
വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിക്കാനുള്ള ചൈനയുടെ ശ്രമം യുദ്ധവിമാനം ഉപയോഗിച്ച് ഇന്ത്യ തടയുന്നത്.
ഇന്ത്യയും ചൈനയും തമ്മില്‍ 3,488 കിലേമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണുള്ളത്. ഇവിടെ പലപ്പോഴും അതിര്‍ത്തി തര്‍ക്കങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്നുമുണ്ട്.
സിക്കിമിലെ നാഥുലാ പാസില്‍ ഇരുരാജ്യങ്ങളിലെയും സൈനികര്‍ പരസ്പരം ഏറ്റുമുട്ടിയ വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. ആ സംഭവം ഇങ്ങനെയായിരുന്നു
തിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുവന്ന ചൈനീസ് സൈന്യത്തിന്റെ ഒരു മേജറുടെ നേതൃത്വത്തിലുള്ള പട്രോള്‍ യൂണിറ്റ് ഇന്ത്യന്‍ ആര്‍മിയിലെ ഒരു ലെഫ്റ്റനന്റിന്റെ കീഴിലുള്ള ഇന്‍ഫന്‍ട്രി യൂണിറ്റിനെ തടഞ്ഞുനിര്‍ത്തിയിട്ടു പറഞ്ഞത് വളരെ പ്രകോപനപരമായ ഒരു ഡയലോഗ് ആയിരുന്നു,'ഇത് നിങ്ങളുടെ മണ്ണല്ല. ഇത് ഇന്ത്യന്‍ ടെറിട്ടറി അല്ല. ചൈനയാണ്. മര്യാദയ്ക്ക് തിരിച്ചു പോകുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. ആ പറഞ്ഞതുമാത്രമാണ് ചൈനീസ് മേജറുടെ തലച്ചോറില്‍ ആ രാത്രിയെപ്പറ്റിയുള്ള അവസാനത്തെ ഓര്‍മ്മ. അതിനു ശേഷമുള്ളത് ശക്തമായൊരു മൂളക്കം മാത്രമാണ്. സ്വന്തം യൂണിറ്റിനൊപ്പം ഇന്ത്യന്‍ മണ്ണിലൂടെ അതിര്‍ത്തി കാക്കാന്‍ പട്രോളിംഗ് നടത്തുന്നതിനിടെ, നുഴഞ്ഞുകയറി ഇപ്പുറം വന്ന് വെല്ലുവിളിക്കുക. അതിനി ഏത് ചൈനീസ് മേജറാണെന്നു പറഞ്ഞാലും നമ്മുടെ ലെഫ്റ്റനന്റിന് അതൊരു വിഷയമല്ലായിരുന്നു. 'ആ പറഞ്ഞതിനുള്ള മറുപടി തല്‍ക്ഷണം ലെഫ്റ്റനന്റ് ആ മേജറുടെ മൂഖമടച്ചുതന്നെ കൊടുത്തു. മേജറുടെ മൂക്കിന്റെ പാലം തകര്‍ക്കുന്ന ഊക്കനൊരിടിയായിരുന്നു ലെഫ്റ്റനന്റിന്റെ മറുപടി. നിന്ന നില്‍പ്പിന് ചൈനീസ് കമ്മിസ്സാര്‍ മറിഞ്ഞുവീണു.
സൈനിക യൂണിഫോമില്‍ നിന്ന് അയാളുടെ നെയിം പ്‌ളേറ്റ് പറിഞ്ഞിളകിവന്നു. അപ്പോഴേക്കും ഇരുപക്ഷത്തുനിന്നും പിടിച്ചു മാറ്റാന്‍ സൈനികര്‍ വന്നു. സംഗതി കൂടുതല്‍ അക്രമത്തിലേക്ക് നീങ്ങാതെ, കാര്യം കൂടുതല്‍ വഷളാകാതെ അവര്‍ ശ്രദ്ധിച്ചു. ഇരു സംഘങ്ങളും അവരവരുടെ വഴിക്ക് പട്രോള്‍ തുടര്‍ന്നു. ലെഫ്റ്റനന്റ് ചെയ്ത കാര്യത്തില്‍ ഉള്ളില്‍ അതിയായ ആഹ്ലാദം അദ്ദേഹത്തിന്റെ സീനിയര്‍ ഓഫീസര്‍മാര്‍ക്കും തോന്നിയെങ്കിലും, തല്‍ക്കാലത്തേക്ക് ആ യുവ 'തീപ്പൊരി' ഓഫീസറെ അതിര്‍ത്തിയില്‍ നിന്ന് പിന്‍വലിച്ച് പ്രശ്‌നത്തിന് കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ഇന്ത്യന്‍ സേന. കാരണം, തങ്ങളുടെ മേജറിന്റെ മൂക്കിന്റെ പാലം പൊളിച്ചുകൊണ്ടുള്ള ഇന്ത്യന്‍ ലെഫ്റ്റനന്റിന്റെ ഊക്കനിടി ചൈനക്കാരുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേല്പിച്ചിട്ടുള്ളത്. ഇനി അതിന്റെ പേരില്‍ ഇന്ത്യന്‍ സൈന്യം ആഘോഷിക്കുക കൂടി ചെയ്താല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ പിടിച്ചേടത്ത് നിന്നെന്നു വരില്ല. ചൈന എന്ന ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയോട് അത്രയ്ക്ക് ഗതികെട്ടല്ലാതെ ഇടയുന്നത് ബുദ്ധിയല്ല എന്ന നയമാണ് അതിര്‍ത്തിയില്‍ തത്ക്കാലം നമ്മുടെ സൈന്യത്തിനുളളത്.
https://www.facebook.com/Malayalivartha























