Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

നെഞ്ചിടിപ്പോടെ യാത്രക്കാർ; എ സി കോച്ച് കൊറോണ ഫാക്ടറിയാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ ; ന്യൂഡല്‍ഹിയില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് റെയില്‍വെ ഇന്നുമുതല്‍ സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ സ്‌പെഷല്‍ ട്രെയിനുകളുടെ യാത്ര വലിയ ആശങ്കയായായി മാറുന്നു

12 MAY 2020 03:10 PM IST
മലയാളി വാര്‍ത്ത

ന്യൂഡല്‍ഹിയില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് റെയില്‍വെ ഇന്നുമുതല്‍ സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ ഈ സ്‌പെഷല്‍ ട്രെയിനുകളുടെ യാത്ര വലിയ ആശങ്കയായായി മാറുന്നു.

കേരളത്തിലേക്ക് അടക്കം പുറപ്പെടുന്ന സ്‌പെഷല്‍ ട്രെയിനുകളിലെല്ലാം രാജധാനി മോഡല്‍ എ.സി കോച്ചുകളാണ് . ഇത്‌ കോവിഡ് രോഗവ്യാപനത്തിന് കാരണമാകുമോയെന്നാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. അതേസമയം താപനിയന്ത്രണത്തോടെയാണ് ട്രെയിന്‍ പുറപ്പെടുകയെന്നാണ് റെയില്‍വേ വിശദീകരിക്കുന്നത്.

ശീതീകരിച്ച ഊഷ്മാവില്‍ രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്ന് നേരത്തെ തന്നെ വൈറോളജി വിദഗ്ധരും ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൂര്‍ണമായും ശീതീകരിച്ച രാജധാനി എക്സ്പ്രസ് കേരളത്തിലേക്ക് അടക്കം പുറപ്പെടുന്നത്. ഇത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന വലിയ ആശങ്കയാണ് ആരോഗ്യവിദഗ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ ഉയര്‍ത്തുന്നത്. തുമ്മുകയോ, ചുമക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന ഡ്രോപ്പ്ലെറ്റുകളിലൂടെയാണ് വൈറസ് വ്യാപനം സംഭവിക്കുന്നത്.

കുറഞ്ഞ താപനിലയില്‍ ഇവ അന്തരീക്ഷത്തില്‍ നില്‍ക്കാനും കൂടുതല്‍ പേരിലേക്ക് എത്താനും സാധ്യതുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ രോഗബാധയുള്ളവര്‍ ട്രെയിനില്‍ പ്രവേശിച്ചാല്‍ മററുയാത്രക്കാര്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

'മഹാമാരിയുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളില്‍ വെല്ലുവിളികളും പ്രയോജനവും അവലോകനം ചെയ്തുവേണം തീരുമാനെടുക്കാന്‍. ഇവിടെ പറയുന്ന പ്രയോജനം യാത്രക്കാരുടെ സൗകര്യമാണ്. എന്നാല്‍ വെല്ലുവിളി എന്ന് പറയുന്നത് അണുബാധയ്ക്കുളള കൂടിയ സാധ്യതയാണ്. വീടുകളില്‍ പോലും എസി ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ ഇടയ്ക്കിടക്ക് ജനലുകള്‍ തുറക്കണമെന്നാവശ്യപ്പെടുന്നുണ്ട്. നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ എസി റൂമുകള്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. മുറികളില്‍ വായുസഞ്ചാരം ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. അതിനാല്‍ ഇത്രയേറെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന യാത്രയില്‍ അണുബാധയുണ്ടാകുനള്ള സാധ്യത കൂടുതലാണ്. അശാസ്ത്രീയമായ തീരുമാനമാണിത്. ഇത്തകമൊരു സാഹചര്യത്തില്‍ യാത്രക്കാരുടെ സൗകര്യത്തേക്കാള്‍ വെല്ലുവിളിക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്.' സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍ പറഞ്ഞു.

എന്നാല്‍ താപനില നിയന്ത്രിക്കാനാവശ്യമായ സംവിധാനങ്ങള്‍ ട്രെയിനിലുണ്ടെന്നാണ് റെയില്‍വേ മന്ത്രാലയം അറിയിച്ചത്. കേന്ദ്ര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് യാത്രാക്കാരെ റെയില്‍വേ സ്റ്റേഷനില്‍ പ്രവേശിപ്പിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും അടച്ചിട്ട ട്രെയിനില്‍ താപനിയന്ത്രണം എത്രത്തോളം സാധ്യമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചോദിക്കുന്നു.

അതേസമയം തിരക്ക് കൂടുന്നതിന് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. തേഡ് എ.സി ടിക്കറ്റിന് 2500 മുതല്‍ 5000 രൂപവരെയാണ് നിരക്ക്. സാധാരണക്കാര്‍ക്ക് നിരക്ക് വര്‍ധനവ് താങ്ങാനാകുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends