ലോക്ഡൗണിൽ കുടുങ്ങിയ മകനെ ഭാര്യയുടെ അടുത്തെത്തിക്കുന്നവർക്കു വാഗ്ദാനം ചെയ്തത് 10 ലക്ഷം-

ലോക്ക് ഡൗണിനെ തുടർന്ന് കുടുംബത്തിൽ നിന്നും അകന്നു നിൽക്കേണ്ടി വന്നവർ ഏറെയാണ് .അബുദാബി മുസഫയിലുള്ള വ്യവസായി ഹരിപ്പാട് കാർത്തികപ്പള്ളി പോക്കാട്ട് കെ.ആർ ശ്രീകുമാർ തമിഴ്നാട്ടിൽ കുടുങ്ങിയ മകനെ ഭാര്യയുടെയും ഇളയ മകന്റെയും അടുത്ത് എത്തിക്കുന്നവർക്ക് പത്തുലക്ഷം രൂപയാണ് വാഗ്ദാനം നൽകിയത്
ചെന്നൈയിൽ സിഎ പഠനം പൂർത്തിയായി നാട്ടിലേക്ക് വരാൻ ഒരുങ്ങുന്നതിനിടെ ലോക്ഡൗണിൽ കുടുങ്ങിയ മകൻ അനന്തപദ്മനാഭനെയാണ് ഭാര്യ സുനിതയുടെയും ഇളയമകൻ വിഷ്ണുനാരായണന്റെയും അടുത്ത എത്തിക്കാൻ സഹായം ആവശ്യപ്പെട്ടത്.
മംഗലാപുരത്ത് ആണ് അനന്തപദ്മനാഭന്റെ കുടുംബം.. അബുദാബിയിൽ വരും മുമ്പ് 19 വർഷം മംഗലാപുരത്ത് ജോലി ചെയ്തിരുന്നതിനാലും ഒമ്പതാംക്ലാസിൽ പഠിക്കുന്ന മകന് കോച്ചിങ് ക്ലാസ് സൗകര്യമുള്ളതിനാലുമാണ് ഭാര്യയ്ക്കൊപ്പം അവിടെ നിർത്തിയിരിക്കുന്നത്.
തമിഴ്നാട്ടിൽ നിന്ന് കർണാടകയിലേക്ക് എയർ ആംബുലൻസ് വിളിച്ചാലും ഒമ്പതു ലക്ഷം രൂപയാകും. ഒരു ലക്ഷം രൂപയോളം മറ്റ് ചെലവുകൾക്കുമാകും. അതിനാലാണ് പത്തുലക്ഷം വാഗ്ദാനം ചെയ്തതെന്നും ശ്രീകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇന്നലെയായിരുന്നു ഇതിനുള്ള അവസാനദിവസമായി വച്ചിരുന്നത്. എന്നാൽ അനന്തപദ്മനാഭന്റെ സുഹൃത്തു തന്നെ കോൺഗ്രസ് എംഎൽഎയെ കണ്ട് അപേക്ഷ നൽകി കർണാടകത്തിലേക്ക് പോകാൻ പാസ്സ് സംഘടിപ്പിച്ചതോടെ പ്രശ്നം പരിഹരിച്ചു. യാത്രക്ക് സൗജന്യ പാസ് അനുവധിച്ചു കിട്ടിയ സന്തോഷത്തിലാണ് കുടുംബം
https://www.facebook.com/Malayalivartha
























