20 ലക്ഷം കോടിയില്‍ എന്തുകിട്ടും; 15 ലക്ഷം രൂപ വീതം നല്‍കുമെന്ന പഴയ വാഗ്ദാനം മോദി പാലിക്കുകയാണോ?

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ മറികടക്കുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട ഗണിത സവിശേഷതയെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഇന്റര്‍നെറ്റ് ലോകത്തില്‍ മുറുകുകയാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനത്തോളം വരുന്ന 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
മോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സമയം, തുക, വര്‍ഷം എന്നിവയിലെ 20 എന്ന സംഖ്യ പൊതുവായി കാണുന്നുവെന്നതാണ് ഈ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം. മോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സമയം കൃത്യമായി പറഞ്ഞാല്‍ രാത്രി എട്ടുമണി. 24 മണിക്കൂര്‍ ക്ലോക്ക് അടിസ്ഥാനമാക്കിയാല്‍ ഈ സമയം 20 എന്ന് വ്യാഖ്യാനിക്കാം. മാത്രമല്ല അത് പ്രഖ്യാപിച്ച വര്‍ഷം 2020 ആണ്. ഇവിടെയും 20 എന്ന സംഖ്യ ആവര്‍ത്തിക്കുന്നുവെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഇവിടെയും തീര്‍ന്നില്ല, സഖ്യാ ശാസ്ത്ര വിശാരദന്മാര്‍ മറ്റൊരു 20ന്റെ വഴിയും കണ്ടുപിടിച്ചു. പാക്കേജ് പ്രഖ്യാപിച്ച ദിവസം, മാസം, വര്‍ഷം, സമയം തുടങ്ങിയവ ഉള്‍പ്പെടുത്തി അവയെ പിരിച്ച് കൂട്ടിയെടുത്താല്‍ ആകെ തുകയായി കിട്ടുന്നത് 20 ആണെന്നാണ് ഇവര്‍ പറയുന്നത്.
ഇനി മോദിയുടെ പഴയ 15 ലക്ഷത്തിന്റെ കഥ ഓര്‍മിപ്പിച്ചും ചില വിരുതന്മാര്‍ രംഗത്ത് വന്നിട്ടുണ്ട്. ആകെ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് 20 ലക്ഷം കോടി. ഇന്ത്യയിലെ ആകെ ജനസംഖ്യ 133 കോടി. അങ്ങനെയെങ്കില്‍ 20 ലക്ഷം കോടിയെ 133 കോടി കൊണ്ട് ഹരിച്ചാല്‍ കിട്ടുക 15 ലക്ഷമാണെന്നാണ് ഇവര്‍ പറയുന്നത്(എന്നാല്‍ യഥാര്‍ഥത്തില്‍ ഹരിച്ചാല്‍ 15 ലക്ഷമല്ല 15,000 മാത്രമാണ് കിട്ടുകയെന്ന് ചിലര്‍ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്). എല്ലാ ഇന്ത്യക്കാര്‍ക്കും 15 ലക്ഷം രൂപ വീതം നല്‍കുമെന്ന പഴയ വാഗ്ദാനം മോദി പാലിക്കുകയാണോയെന്നാണ് ചിലര്‍ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha
























