സൈന്യത്തില്‍ ഇനി ഇന്ത്യന്‍ ആയുധങ്ങളും ഇന്ത്യന്‍ വസ്തുക്കളും മാത്രം; പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പൂര്‍ണ പിന്തുണയുമായി സൈന്യം

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പൂര്‍ണ പിന്തുണയുമായി സൈന്യം. ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയെ സ്വയം പര്യാപ്തതയിലെത്തിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഈ ആഹ്യാവത്തെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടാണ് സൈന്യത്തിന്റെ പ്രസ്താവന വന്നിരിക്കുന്നത്. പാരാ മിലിട്ടറി ക്യാന്റീനുകളില്‍ ഇനി മേഡ് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ മാത്രമേ വില്‍ക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ചാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കി..
പത്തുലക്ഷം സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് കുടുംബങ്ങളിലെ അന്‍പത് ലക്ഷത്തോളം അംഗങ്ങള്‍ മേഡ് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ തീരുമാനിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. ജൂണ്‍ ഒന്ന് മുതലാണ് ക്യാന്റീനുകളില്‍ തീരുമാനം നടപ്പാക്കുക.
വര്‍ഷത്തില്‍ മൂവായിരം കോടി രൂപയുടെ കച്ചവടം നടക്കുന്ന മേഖലയാണ് സൈനിക ക്യാന്റീനുകള്‍. ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ്, ഐ.ടി.ബി.പി, സശസ്ത്ര സീമാ ബല്‍ , എന്‍.എസ്.ജി , അസം റൈഫിള്‍സ് എന്നീ സായുധ വിഭാഗങ്ങള്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സിന്റെ കീഴിലാണ്. എല്ലാ ഇന്ത്യക്കാരും ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ കൂടുതലായുപയോഗിച്ചാല്‍ രാജ്യം സ്വയം പര്യാപ്തമാകുമെന്നും ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
അതുപോലെതന്നെ ആയുധങ്ങള്‍ക്കായി മറ്റ് രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്ന സേനയിലെ പ്രവണത കുറയ്ക്കണമെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറയുമ്പോള്‍ വരും നാളുകളില്‍ മേക്ക് ഇന്‍ ഇന്ത്യയുടെ തരംഗമായിരിക്കുമോ. സേനയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുന്ന രീതിയാണ് വേണ്ടത്. മെയ്ക്ക് ഇന്‍ ഇന്ത്യ എന്നത് മുദ്രാവാക്യം മാത്രമായി നില്‍ക്കുന്ന അവസ്ഥയല്ല എന്ന് സൂചിപ്പിക്കുകയാണ് സിഡിഎസ്. ആഗോളതലത്തില്‍ വിന്യസിക്കുന്ന രീതിയിലുള്ള സേനാ പ്രവര്‍ത്തനമല്ല നമ്മുടേത്. നമ്മുക്ക് സംരക്ഷിക്കാനുള്ളത് നമ്മുടെ അതിര്‍ത്തികളാണ്. വലിയ രീതിയില്‍ സൈനിക ദൌത്യത്തിനായി ഉപകരണങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വാങ്ങുന്നത് ശരിയായ രീതിയല്ല. സൈനിക ഉപകരണങ്ങളുടെ ഇറക്കുമതിയും അവയുടെ സംരക്ഷണവും വലിയ ചെലവ് വരുത്തുന്നവയാണ്.
കൊവിഡ് 19 വലിയൊരു തലത്തിലാണ് രാജ്യത്തെ ബാധിച്ചിട്ടുള്ളത്. യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കണം. അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് പ്രഥമ പരിഗണ നല്‍കണമെന്നും ജനറല്‍ ബിപിന്‍ റാവത്ത് ടൈംസ് ഓഫ് ഇന്ത്യയോട് വിശദമാക്കി. വിദേശത്ത് നിന്ന് ആയുധങ്ങള്‍ വാങ്ങുന്ന രീതിയില്‍ മാറ്റമുണ്ടാകുമെന്ന സൂചന നല്‍കുന്നതാണ് ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രതികരണം. കൊവിഡ് 19 മൂലം സൈന്യത്തിന്റെ ബഡ്ജറ്റില്‍ കാര്യമായ മാറ്റങ്ങളുണ്ടാവുമെന്ന് തന്നെ കണക്ക് കൂട്ടണം.
അങ്ങനെയെങ്കില്‍ മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതിനുള്ള അമേരിക്കന്‍ കരാര്‍ അടക്കം ഇനി എന്താകും.
ഏകദേശം 1200 കോടിയുടെ ഹാര്‍പൂണ്‍ ബ്ലോക്ക്-2 മിസൈലുകള്‍, ടോര്‍പിഡോകള്‍ എന്നിവയാണ് അമേരിക്ക ഇന്ത്യയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്
മാത്രവുമല്ല വിവിധ രാജ്യങ്ങളുടെ പ്രതിരോധ വിഭാഗങ്ങള്‍ക്ക് ആയുധം നിര്‍മിച്ചു നല്‍കാനുള്ള പദ്ധതി ഇന്ത്യ ഒരുക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിലൂടെ 2025നു മുന്‍പ് 35,000 കോടി രൂപയുടെ വില്‍പന നടത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. പുതിയ നിര്‍ദേശങ്ങള്‍ ഫലം കണ്ടാല്‍ ഇന്ത്യ കുതിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവില്‍ ഏഷ്യ പസഫിക് മേഖലയിലെ കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണ്.
സാമ്പത്തിക വിഭവങ്ങള്‍, സൈനികശേഷി, നയതന്ത്രപരമായ ശേഷി തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്‍ ഇന്ത്യക്ക് അഞ്ചാം റാങ്കുണ്ട്.
https://www.facebook.com/Malayalivartha
























