ഇനി ഹ്യൂമന്‍ ട്രയല്‍സ്; കോവിഡ് 19 രോഗത്തിനു ഫലപ്രദമായ വാക്‌സിന്‍ ഒക്ടോബറില്‍ ലോകവിപണിയിലെത്തിക്കാന്‍ പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

ആ ദിവ്യഔഷധം ഒക്ടോബറില്‍. അതും 1000 രൂപയ്ക്ക്. അഭിമാന നേട്ടം ഇന്ത്യയ്ക്കു സ്വന്തമാകണേ. പ്രാര്‍ഥനയോടെ ഭാരതവും ലോകവും. വാഗ്ദാനവുമായി ഇന്ത്യന്‍ കമ്പനി വന്നതോടെ പ്രതീക്ഷകള്‍ കൂടുകയാണ്. കോവിഡ് 19 രോഗത്തിനു ഫലപ്രദമായ വാക്‌സിന്‍ ഒക്ടോബറില്‍ ലോകവിപണിയിലെത്തിക്കാന്‍ പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. രാജ്യത്ത് 1000 രൂപയ്ക്കു വാക്‌സിന്‍ ലഭ്യമാക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം. ഇതു യാഥാര്‍ഥ്യമായാല്‍ ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞ കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന രാജ്യം എന്ന അഭിമാന നേട്ടം ഇന്ത്യയ്ക്കു സ്വന്തം. എല്ലാത്തിനും ചുക്കാന്‍ പിടിത്ത് തലപ്പത്ത് മലയാളി സാനിധ്യം. കമ്പനിയുടെ ഡയറക്ടറും കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയുമായ പുരുഷോത്തമന്‍ സി.
നമ്പ്യാര്‍ ലോകത്തിനാകെ പ്രതീക്ഷയുടെ വാക്കുകള്‍ നല്‍കുകയാണ്. കോവിഡ് 19 വാക്‌സിന്‍ ഗവേഷണത്തിനും നിര്‍മാണത്തിനും കേന്ദ്ര സര്‍ക്കാര്‍ അനുമതിയും കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായവും ലഭിച്ചിട്ടുള്ള കമ്പനിയാണു സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ വാക്‌സിന്‍ ഗവേഷണത്തില്‍ പങ്കാളിയാണു സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഗവേഷണം മനുഷ്യ പരീക്ഷണ(ഹ്യൂമന്‍ ട്രയല്‍സ്) ഘട്ടത്തിലേക്കു കടന്നതായി കമ്പനി പറയുന്നു. സാങ്കേതിക പഠനങ്ങളും ആദ്യഘട്ട പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ വാക്‌സിന്റെ വ്യാവസായിക നിര്‍മാണത്തിനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ വാക്‌സിന്‍ വിപണിയിലെത്തിക്കും. ബ്രിട്ടന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ മനുഷ്യരില്‍ സിറംഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷിച്ചു തുടങ്ങി. ജൂണില്‍ വ്യാവസായിക നിര്‍മാണം തുടങ്ങി സെപ്റ്റംബറോടെ 2 കോടി ഡോസ് തയാറാക്കി വയ്ക്കാനാണു പദ്ധതി.
മനുഷ്യരിലെ പരീക്ഷണം വിജയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയും ലഭ്യമായി കഴിഞ്ഞാല്‍ ആദ്യ ബാച്ച് വിപണിയിലെത്തിക്കും. കാലതാമസം ഒഴിവാക്കാന്‍ മനുഷ്യരില്‍ പരീക്ഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ത്തന്നെ വ്യാവസായിക നിര്‍മാണത്തിനും കമ്പനി തുടക്കമിട്ടു കഴിഞ്ഞു. രാജ്യത്തുള്ള സാധാരണക്കാര്‍ക്കും വാക്‌സിന്‍ ഉപയോഗപ്രദമാകണമെങ്കില്‍ വില കുറച്ചു നല്‍കാതെ പറ്റില്ല. അതു കൊണ്ടാണു തുക മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഇതു മൂലമുണ്ടാകുന്ന നഷ്ടം വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലൂടെ നികത്താമെന്ന ആത്മവിശ്വാസം കമ്പനിക്കുണ്ട്. 1966ല്‍ ആരംഭിച്ച് 1995ല്‍ വാക്‌സിന്‍ കയറ്റുമതി തുടങ്ങിയ കമ്പനിയാണു ഞങ്ങളുടേത്. ഇന്ന് ലോകത്തെ 170 രാജ്യങ്ങളിലേക്കു സിറത്തിന്റെ ഉത്പന്നങ്ങള്‍ കയറ്റി അയക്കപ്പെടുന്നുണ്ട്. ലോകത്തു ജനിക്കുന്ന കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ക്കു നല്‍കുന്ന വാക്‌സിന്‍ എസ്‌ഐഐ നിര്‍മിക്കുന്നു. ലോകത്തെ വാക്‌സിന്‍ നിര്‍മാണത്തിന്റെ 70 ശതമാനവും കൈകാര്യം ചെയ്യുന്നതും സിറമാണ്. ഏച്ച് 1 എന്‍ 1 രോഗത്തിനു കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറെ ഫലപ്രദമായ മരുന്നാണ് സിറം നേസല്‍ സ്‌പ്രേ.
https://www.facebook.com/Malayalivartha
























