സാമ്പത്തിക പാക്കേജ് അനിവാര്യം...കൊറോണ വൈറസിന്റെ പ്രത്യാഘാതം, വളർച്ചയെ ഇനിയും പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല. ചുരുക്കത്തിൽ പല രാജ്യങ്ങളിലും കൊറോണ വൈറസിന്റെ ആഘാതം കുറയ്ക്കാൻ മാത്രം ശ്രമിക്കുമ്പോൾ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം മാന്ദ്യത്തിനിടയായ സാഹചര്യത്തെയും കൊറോണയുടെ ആഘാതത്തെയും ചെറുക്കേണ്ടതുണ്ട്

കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക പാക്കേജ് രാജ്യത്തിന് ആവശ്യമാണ്. കാർഷിക - വ്യവസായ രംഗങ്ങൾ ശക്തമായ തിരിച്ചടി നേരിട്ടു. ഓഫീസുകളും ചെറുകിട സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.
ഉത്പാദന മേഖല മുഴുവൻ തിരിച്ചടി നേരിടുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപനം വന്നതോടെ സംസ്ഥാനങ്ങൾ സാമ്പത്തികമായി പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പാക്കേജ് പ്രഖ്യാപനം ഉണ്ടായത്. കര്‍ഷകര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും മുതല്‍ രാജ്യത്തെ ഓരോ പൗരനും ഗുണം ലഭിക്കുന്ന തരത്തിലായിരിക്കും ആത്മനിര്‍ഭര്‍ ഭാരത് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ജനങ്ങളില്‍ എത്തിക്കുക.
ഇത് സംബന്ധിച്ച് ധനമന്ത്രിയുടെ ട്വീറ്റ് ഇങ്ങനെ ആയിരുന്നു "ഇത് ഒരു സാമ്പത്തിക പാക്കേജ് മാത്രമല്ല. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിന്റെ വിവിധ തലങ്ങളിൽ ശക്തി നേടി. എന്നാല്‍ ഇപ്പോൾ, നമുക്ക് ലോകവുമായി ആത്മവിശ്വാസത്തോടെ ഇടപഴകാൻ കഴിയും. മൊത്തത്തിലുള്ള പരിവർത്തനമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്, എന്നാൽ വർദ്ധിച്ച മാറ്റങ്ങളല്ല. വെല്ലുവിളിയെ ഞങ്ങൾ ഒരു അവസരമാക്കി മാറ്റും" - എന്നും സീതാരാമൻ ട്വീറ്റ് ചെയ്‌തു. ഇന്ത്യയുടെ മൊത്തം ജിഡിപിയുടെ 10 ശതമാനമാണ് പാക്കേജിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്നത്.
മുൻപ് ഒരിക്കലും കാണാത്ത പ്രതിസന്ധിയാണിത്. സങ്കൽപ്പിക്കാൻ പോലുമാകില്ല ഇത്തരം സാഹചര്യം. സ്വയം പര്യാപ്‌തതയാണ് മുന്നോട്ട് പോകാൻ ആവശ്യം. ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ നിർമിക്കും. വിതരണ ശൃംഖലകൾ ആധുനീകരിക്കും. രാജ്യത്തിന് അതിനുള്ള കഴിവും ശേഷിയുമുണ്ട്. ലോകം ഇപ്പോൾ ധനകേന്ദ്രീകൃത സ്ഥിതിയിൽനിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറിയെന്നും പ്രധാനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു
ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം 149 രാജ്യങ്ങളുടെ വാര്‍ഷിക ജിഡിപിയേക്കാള്‍ കൂടുതലാണ് പ്രപധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ്. ......സ്വാശ്രയ ശീലമുള്ള രാജ്യമായി മാറാന്‍ ശക്തമായ പരിഷ്‌കരണങ്ങള്‍ ആവശ്യമായി വരുമെന്നാണ് പാക്കേജ് പ്രഖ്യാപിക്കുന്ന വേളയില്‍ മോദി വ്യക്തമാക്കിയത്. ഇതനുസരിച്ചുള്ള പ്രഖ്യാപനങ്ങള്‍ വരും ദിനങ്ങളില്‍ ഉണ്ടാകുമെന്ന സൂചനയാണ് മോദി നല്‍കിയിട്ടുള്ളത്......
കൊവിഡ് ഭീഷണിയുടെ ദുരന്തവശം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവന്ന ഒരു വിഭാഗം രാജ്യത്തെ ചെറുകിട-ഇടത്തരം സംരഭകരാണ്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകരാതെ നിലനിർത്തുന്നതിന് ഇതര, പാക്കേജുകൾ കൂടിയേ തീരൂ ..ഒട്ടുമിക്ക രാജ്യങ്ങളും കൊറോണ വൈറസിന്റെ പ്രത്യാഘാതം കുറയ്ക്കുന്നതിനായി സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്
വായ്പാ നയത്തെയും (Monetary Policy) ധന നയത്തെയും (Fiscal Policy) ആശ്രയിച്ചുള്ള പാക്കേജുകളാണ് എല്ലാ രാജ്യങ്ങളും പ്രഖ്യാപിച്ചത്. ചൈന, ഇറ്റലി, ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ പ്രധാനപ്പെട്ട രാജ്യങ്ങളുടെ സാമ്പത്തിക പാക്കേജുകളുടെ വ്യാപ്തി വളരെ വലുതാണ് . അമേരിക്ക പ്രഖ്യാപിച്ചത് അവരുടെ ജിഡിപി യുടെ 10 ശതമാനത്തിലധികം വരുന്ന പാക്കേജ് ആണ് . മിക്ക രാജ്യങ്ങളും ജിഡിപിയുടെ നാലു മുതൽ അഞ്ചു ശതമാനം വരെ വരുന്ന പാക്കേജാണ് പ്രഖ്യാപിച്ചത്
രാജ്യത്തിൻ്റെ ജിഡിപിയുടെ 10 ശതമാനമാണ് ഇന്ത്യ നീക്കിവെച്ചിരിക്കുന്നത് .രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരിക്കുമ്പോഴാണ് കൊറോണയെന്ന ദുർഭൂതം കടന്നു വന്നത്. യഥാർഥത്തിൽ, 2016 മുതൽ വ്യാവസായിക മേഖലയുടെ വളർച്ച മുരടിപ്പിലാണ്. തളർന്ന കാർഷിക മേഖല, ഉയർന്ന തൊഴിലില്ലായ്‌മ, ബാങ്കുകളുടെ കിട്ടാക്കടം തുടങ്ങിയ പ്രശ്നങ്ങൾ വേറെയും .
ഇതിന്റെ പ്രധാന കാരണങ്ങൾ ഉപഭോഗത്തിലെയും നിക്ഷേപത്തിലെയും കുറവാണ്. ഉയർന്ന നിക്ഷേപമെന്നത് കുറച്ചു വർഷങ്ങളായി രാജ്യം നേരിടുന്ന വെല്ലുവിളിയാണ്. ഇതിന്റെ എല്ലാം ഫലമായി സാമ്പത്തിക വളർച്ച താഴോട്ടായി. ഏഴു ശതമാനം വളർച്ചെയെന്ന സ്ഥാനത്ത് അഞ്ചു ശതമാനമായി കുറഞ്ഞു .
കൊറോണ വൈറസിന്റെ പ്രത്യാഘാതം, വളർച്ചയെ ഇനിയും പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല. ചുരുക്കത്തിൽ പല രാജ്യങ്ങളിലും കൊറോണ വൈറസിന്റെ ആഘാതം കുറയ്ക്കാൻ മാത്രം ശ്രമിക്കുമ്പോൾ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം മാന്ദ്യത്തിനിടയായ സാഹചര്യത്തെയും കൊറോണയുടെ ആഘാതത്തെയും ചെറുക്കേണ്ടതുണ്ട്.
ഈ സാഹചര്യം നേരിടാനുള്ള പാക്കേജുകൾ കരുതലോടെയുള്ളതായിരിക്കണം.അതിന്റെ ഉള്ളടക്കം ശരിയായ രീതിയിലല്ലെങ്കിൽ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുപോക്ക് എളുപ്പമാവില്ല. പ്രസ്തുത സാഹചര്യത്തിൽ ഇത്തരം ഒരു സാമ്പത്തികപാക്കേജ് തന്നെയാണ് ഇന്ത്യ കാത്തിരുന്നത്
https://www.facebook.com/Malayalivartha
























